സംസ്ഥാന അവാർഡുകളും നാഷണൽ അവാർഡുകൾ ഒരു മടക്കം നിരവധി പുരസ്കാരങ്ങളും പ്രശംസകളും ഏറ്റുവാങ്ങിയ ഇന്ത്യയുടെ മലയാളത്തിലെ പ്രിയപ്പെട്ട നായികയായിരുന്നു മീരാജാസ്മിൻ. മലയാളത്തിൽ സൂത്രധാരനെന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു മീരാജാസ്മിൻ ആദ്യമായി നായികയാകുന്നത്. പിന്നീടങ്ങോട്ട് നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്ന കഥാപാത്രങ്ങൾ അടക്കം ലഭിച്ചു. മലയാളത്തിൽ പ്രസിദ്ധരായ നിരവധി സംവിധായകർക്കൊപ്പം മീരാജാസ്മിൻ പ്രവർത്തിച്ചു.
ഏറെക്കാലത്തെ ഇടവേളക്ക് ശേഷം താരം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്റ തിരിച്ചുവരവ്. ചിത്രത്തിൽ ജയറാമിന്റെ ഭാര്യയുടെ വേഷത്തിലാണ് താരം എത്തുന്നത്. കുടുംബ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രത്തിൽ മറ്റൊരു വേഷത്തിലെത്തുന്നത് ദേവിക സഞ്ജയ് ആണ്.
ഏറ്റവും പുതിയതായി നൽകിയ മീരയുടെ അഭിമുഖത്തിൽ തൻറെ സിനിമ ജീവിതത്തെക്കുറിച്ച് മീരാ മനസ്സ് തുറന്നിരുന്നു. ഒരുപാട് ചിത്രങ്ങൾ താൻ ചെയ്തു, ബാക്ക് ടു ബാക്ക് നിരവധി സിനിമകൾ ചെയ്തപ്പോൾ ജീവിതം തന്നെ പ്രയാസമേറിയതാണെന്ന് തോന്നി. ദൈനംദിനജീവിതത്തിൽ ചെയ്യുന്ന പലകാര്യങ്ങളും തനിക്ക് അറിയാതെ പോയി ,പിന്നീട് വിവാഹത്തിനു ശേഷമാണ് താൻ ഓരോ കാര്യങ്ങളും പഠിച്ചത്. ഒരുപാട് സിനിമകൾ വന്നതുകൊണ്ട് തന്നെ തനിക്ക് മാറിനിൽക്കണമെന്ന് തോന്നുകയും ചെയ്തു. അങ്ങനെയാണ് നീണ്ട ഒരു ഇടവേള എടുത്തത്.വിവാഹം കഴിയുകയും ജീവിതം ആസ്വദിക്കുകയും ചെയ്തു .
ആ സമയങ്ങളിൽ ബേസിക് കാര്യങ്ങൾ പോലും ചെയ്യാൻ പഠിച്ചു, സൂപ്പർ മാർക്കറ്റിൽ പോകുന്നതുവരെ താൻ വിവാഹം കഴിഞ്ഞ് ആണ് പഠിച്ചത്, വിനോദയാത്ര എന്ന ചിത്രത്തിൽ ദിലീപിനോട് ഒരു കിലോ അരിക്ക് എന്താ വില എന്ന് ചോദിക്കുന്ന ഒരു സീനുണ്ട് ,അത് അഭിനയിക്കുമ്പോൾ സത്യത്തിൽ അന്നത്തെ സാധനങ്ങളുടെ വില നിലവാരം എനിക്കറിയാമായിരുന്നില്ല എന്നായിരുന്നു മീരാജാസ്മിൻ പറഞ്ഞത്.