Wednesday, April 24, 2024
HomeMalayalamകാട്ടു മുല്ലയെ പോലെ മീരാ ജാസ്മിൻ!!! ചിത്രത്തിന് സമ്മിശ്ര കമൻറുകൾ

കാട്ടു മുല്ലയെ പോലെ മീരാ ജാസ്മിൻ!!! ചിത്രത്തിന് സമ്മിശ്ര കമൻറുകൾ

നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമായ മീരാജാസ്മിൻ സോഷ്യൽമീഡിയയിലും വളരെ ആക്ടീവ് ആണ്. ഇപ്പൊൾ നടിയുടെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി മാറുന്നത്. കാട്ടു പൂവിനെ പോലെ ഫ്രീയായി ഒഴുകുന്നു  എന്ന തലകെട്ട് നൽകിക്കൊണ്ടായിരുന്നു താരം പുതിയ ചിത്രം പങ്കു വച്ചത്.

ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു ചിത്രം സോഷ്യൽമീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഗ്ലാമറസ് ലുക്കിൽ ആയിരുന്നു താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്, പങ്കുവെച്ച ഒട്ടുമിക്ക എല്ലാ ചിത്രങ്ങളിലും താരം ഗ്ലാമറസ് ലുക്കിൽ ആണ്  തിളങ്ങിയത്.  ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രത്തിന്  മലയാളികൾ മാത്രമല്ല തമിഴ്നാട്ടിൽ നിന്നും തെലുങ്കിൽ നിന്നും കന്നടയിൽ നിന്നും നിരവധി പേരാണ് കമൻറുകൾ നൽകിയിരിക്കുന്നത്.  തമിഴ്നാട്ടിൽനിന്ന് ആകട്ടെ കോളിവുഡിലേക്ക് വരു എന്നായിരുന്നു ആരാധകർ കമൻറ് നൽകിയത്.

മലയാളത്തിലും തമിഴിലും ഒരുപോലെ മീരാജാസ്മിൻ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ‘സ്റ്റേറ്റ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്, നീണ്ട ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ തിരിച്ചുവരവ് നടത്തിയത്. ചിത്രത്തിൽ ജയറാമും ദേവികയും ആണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചത് ,കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു ചിത്രം ‘ഫാമിലി പ്രേക്ഷകർക്ക് വേണ്ടിയുള്ള ചിത്രമായിരുന്നു മകൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments