Tuesday, April 16, 2024
HomeMalayalamഅന്ന് ഒരു പൊട്ടു വെക്കും , ഒരു പഴയ ചുരിദാർ ഇടും: മാറ്റങ്ങൾ അനിവാര്യമാണെന്ന്...

അന്ന് ഒരു പൊട്ടു വെക്കും , ഒരു പഴയ ചുരിദാർ ഇടും: മാറ്റങ്ങൾ അനിവാര്യമാണെന്ന് മീരാജാസ്മിൻ

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് മലയാളത്തിലെയും തെന്നിന്ത്യയുടെയും പ്രിയപ്പെട്ട നായികയായിരുന്ന മീരാ ജാസ്മിൻ. ദിലീപ് നായകനായി എത്തിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ താരം മലയാളികളുടെ ഹൃദയത്തിൽ കയറി .അതിനുശേഷം നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ തേടിയെത്തി ,പിന്നീട്  താരത്തിന് അന്യഭാഷയിലേക്ക് അവസരങ്ങൾ ലഭിച്ചു. അന്യഭാഷയുടെ മികവുറ്റ താരങ്ങൾക്കൊപ്പം എല്ലാം മീര ഇതിനോടകം സ്ക്രീൻ പങ്കിട്ടു കഴിഞ്ഞു.

തിരിച്ചുവരവാണ് ഇപ്പോൾ ആരാധകർ ഏറെ ഉറ്റുനോക്കുന്നത് ,സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന കുടുംബ ചിത്രമായ മകൾ ലൂടെയാണ് ജയറാമിന്റെ ഭാര്യയുടെ വേഷത്തിൽ താരം എത്തുന്നത്. മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേവിക സഞ്ജയ് ആണ്.

വർഷങ്ങൾക്ക് മുൻപ് താൻ സൗന്ദര്യത്തിൽ ശ്രദ്ധിക്കുമായിരുന്നില്ല  ഒരു പൊതുവേദിയിൽ എത്തിയാൽ ഒരു പൊട്ടോ അല്ലെങ്കിൽ ഏതെങ്കിലും ഒരു വേഷം അണിയും , ഡ്രെസ്സിൽ  ഒരുപാട് ശ്രദ്ധ എന്ന കൊടുത്തിരുന്നില്ല, അതൊക്കെ മാറി. സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തുടങ്ങി. ഇന്ന് കാലം മാറുകയാണ് പുതിയ താരങ്ങളോടൊപ്പം എല്ലാം അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് താരം വ്യക്തമാക്കി. ഇൻസ്റ്റഗ്രാം തുടങ്ങിയത് അടുത്തകാലത്താണ്. ഇതൊന്നുമില്ലെങ്കിൽ പത്തുവർഷങ്ങൾ കഴിയുമ്പോൾ ആളുകൾ എന്നെ മറന്നു പോകും, തൻറെതായ് ഒരു ഇടം വേണമെന്ന് ചിന്തിച്ചു എന്ന് ഈ അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകരുടെ ഹൃദയം കവരുകയാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments