മലയാളത്തിലെ പ്രിയപ്പെട്ട നടി മീരാ ജാസ്മിൻ നീണ്ട കാലത്തെ ഇടവേളക്കു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. ചിത്രത്തിൽ ജയറും ദേവികയും മറ്റൊരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റിലീസുമായി ബന്ധപ്പെട്ട് വാർത്തകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ മീരാജാസ്മിനെ കുറിച്ച് വീണ്ടും ഒരു സന്തോഷവാർത്തയാണ് ആരാധകർക്കായി ലഭിച്ചിരിക്കുന്നത് .20 വർഷത്തെ ഇടവേളക്ക് ശേഷം മീരാജാസ്മിനും നടൻ മാധവനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ വാർത്ത.
മാധവനും മീരയും തമിഴകത്ത് നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്, ഇരുവരുടെയും കോമ്പോയും ആരാധകർ ഏറ്റെടുത്തതാണ്. ഇരുവരും 20 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു എന്ന് കേട്ടപ്പോൾ ആരാധകരും ആകാംക്ഷയിലാണ്.
2002-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ റണ്ണിന്റെ തുടർഭാഗം ഒരുങ്ങുന്നു എന്ന് റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മാധവനും മീരാ ജാസ്മിനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച റൺ അന്നുതന്നെ റിലീസായപ്പോൾ മികച്ച വിജയമായിരുന്നു എങ്ങും ലഭിച്ചിരുന്നത് ,ചിത്രം സംവിധാനം ചെയ്തിരുന്നത് എൻ ലിംഗുസാമി ആയിരുന്നു. മീരാജാസ്മിനെയും മാധവനെയും കൂടാതെ വിവേക്, രഘുവരൻ, അനു ഹസൻ എന്നിവരായിരുന്നു ചിത്രത്തിലെ സഹതാരങ്ങൾ..
മാധവനും മീരയും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിചിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഒക്കെ ഏറെ ശ്രദ്ധനേടിയിരുന്നു, സംവിധായകൻറെ സഹോദരൻ എൻ സുഭാഷ് ചന്ദ്രബോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് പുറത്തുവന്നതോടെയാണ് മീരയും മാധവനും വീണ്ടും ഒന്നിക്കുന്നു എന്ന സൂചന പ്രേക്ഷകർക്ക് ലഭിച്ചത്.