Saturday, April 20, 2024
HomeMalayalamഈസ്റ്ററും വിഷുവും ഒക്കെ അല്ലേ, ഇരിക്കട്ടെന്നെ !!! സാരിയിൽ തിളങ്ങി മീരാ നന്ദൻ

ഈസ്റ്ററും വിഷുവും ഒക്കെ അല്ലേ, ഇരിക്കട്ടെന്നെ !!! സാരിയിൽ തിളങ്ങി മീരാ നന്ദൻ

അവതാരിക ,ഗായിക ,അഭിനേത്രി എന്നീ നിലകളിൽ ഒക്കെ ശ്രദ്ധ നേടിയ താരമാണ് മീര നന്ദൻ. ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിൽ നായികയായി നടി അരങ്ങേറ്റം കുറിച്ചത്. അതിനുമുൻപ് ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ താരം അവതാരകയായി വന്നിട്ടുണ്ടായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന് സിനിമയിലേക്കുള്ള ക്ഷണം ലഭിക്കുകയും ചെയ്തത്. ആദ്യചിത്രത്തിൽ തന്നെ നിരവധി കയ്യടികൾ നേടിയ നടിക്ക് പിന്നീടങ്ങോട്ട് നല്ല കഥാപാത്രങ്ങൾ ലഭിച്ചു. പക്ഷേ തൻറെ അഭിനയ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ താരം തയ്യാറായിരുന്നില്ല.

നീണ്ട നാളത്തെ ഇടവേള എടുത്തുകൊണ്ട് താരം ദുബായിൽ റേഡിയോ ജോക്കിയായി പ്രവർത്തിക്കുകയാണ് .
പൂർണമായി ദുബായിലേക്ക് താമസം മാറ്റി , ഇപ്പോൾ അഭിനയത്തെ കുറിച്ച് ചിന്തിക്കാറില്ല തിരിച്ചുവരവ് നടത്തില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല പക്ഷേ ഇപ്പോൾ ഒരു ബ്രേക്ക് എടുക്കുകയാണ് എന്നായിരുന്നു താരം അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയത്

സോഷ്യൽ മീഡിയയിലൂടെ വിഷുവിന്റെയും ഈസ്റ്റർൻറെയും ആഘോഷ തിരക്കുകളിലാണ് താരമിപ്പോൾ. പുതിയ ചിത്രങ്ങളും ആശംസകളും ഒക്കെ പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകൾ മീര ഇതിനുമുമ്പും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഈസ്റ്റർ മായി ബന്ധപ്പെട്ട ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ശ്രദ്ധനേടുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്, ഇടയ്ക്ക് നാട്ടിൽ വരാറുണ്ടെന്നും പക്ഷെ ജോലിയുടെ സംബന്ധമായി പൂർണമായും ദുബായിൽ തന്നെയാണ് താമസമെന്നും വ്യക്തമാക്കിയിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments