Friday, April 26, 2024
HomeMalayalamവജ്രത്തിലെ ബാലതാരം ! നടി മൃദുല മുരളിയുടെ അനിയൻ മിഥുൻ വിവാഹിതനാകുന്നു

വജ്രത്തിലെ ബാലതാരം ! നടി മൃദുല മുരളിയുടെ അനിയൻ മിഥുൻ വിവാഹിതനാകുന്നു

ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയയായ മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനാകുന്നു. മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് മിഥുൻറെ വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി ആയി പങ്കുവച്ചു. വജ്രം എന്ന ചിത്രത്തിലൂടെയാണ് മിഥുൻ മുരളി ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ബഡി ,ബ്ലാക്ക് ബട്ടർഫ്ലൈ ‘ ആന മയിൽ ഒട്ടകം തുടങ്ങിയ സിനിമകളിലും മിഥുൻ അഭിനയിച്ചിരുന്നു .

വജ്രംഎന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു, ചിത്രത്തിലെ മാടത്തക്കിളി എന്ന ഗാനം പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒന്നായിരുന്നു, ശേഷം സിനിമകളൊന്നും ചെയ്തിരുന്നില്ല ,നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിൽ സജീവമായത് .അതിനിടയ്ക്ക് മോഡലിംഗും ചെയ്തിരുന്നു. വിവാഹ വാർത്ത അറിഞ്ഞതുമുതൽ ആരാധകരും ആശംസയുമായി എത്തുകയാണ്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മിഥുനും കല്യാണിയും വിവാഹിതരാകാൻ തീരുമാനിക്കുന്നത് എന്ന് മൃദുല യാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സഹോദരന് ആശംസകൾ നേർന്ന് മൃദുല വന്നതോടു കൂടിയാണ് സെലിബ്രിറ്റികൾ ഉൾപ്പെടെ കമൻറുകൾ ഉമായി വന്നത് .വിവാഹ നിശ്ചയത്തിന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മൃദുല എഴുതിയ വരികൾ ഇങ്ങനെയായിരുന്നു:
ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവിൽ അവർ അത് ഔദ്യോഗികമാക്കി! സഹോദരിയോടൊപ്പം കമ്പൈൻഡ് സ്റ്റഡിക്ക് അവളുടെ വീട്ടിൽ പോകുന്നത് വെറുത്ത കൗമാരക്കാരിയാണ് ഞാൻ, രണ്ടുപേർക്കും എൻറെ ആശംസകൾ. അച്ഛനും അമ്മയ്ക്കും നടുവിൽ മിഥുനും നിൽക്കുന്ന ചിത്രവും മൃദുല യുടെയും ഭർത്താവിന്റെയും കൂടെ നിൽക്കുന്ന മിഥുൻ മുരളിയുടെയും വധുവിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments