Friday, March 29, 2024
HomeMalayalamഎല്ലാ ജോലിയിലും ഉള്ളതുപോലെ പ്രസവ അവധി എടുത്തെന്ന്മാത്രം: തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചപ്പോൾ മിയയുടെ ഉത്തരം

എല്ലാ ജോലിയിലും ഉള്ളതുപോലെ പ്രസവ അവധി എടുത്തെന്ന്മാത്രം: തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചപ്പോൾ മിയയുടെ ഉത്തരം

അൽഫോൻസാമ്മ എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച മലയാള സിനിമയിൽ സജീവമായ താരമാണ് മിയ. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം ഏറ്റവും അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

പ്രസവവുമായി ബന്ധപ്പെട്ട് താരം കുറച്ചു നാളുകൾ അഭിനയരംഗത്തു നിന്നും മാറി നിന്നിരുന്നു, ഇപ്പോൾ അഭിമുഖങ്ങൾ നൽകുമ്പോൾ ഒക്കെ ആദ്യം ചോദിക്കുന്ന ചോദ്യം എപ്പോഴാണ് തിരിച്ചുവരവ് എന്നായിരുന്നു . ആ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല താൻ എവിടെയും പോയിട്ടില്ല എന്നും എല്ലാ ജോലിയും പോലെ തന്നെയാണ് അഭിനയരംഗം ,ഒരു ബാങ്കിൽ ജോലി ചെയ്യുന്നവരോ ഒരു ടീച്ചർ ആകുന്നവരോ അവരുടെ പ്രസവസമയത്ത് ഒരു ലീവ് എടുക്കാറുണ്ട്, അതുപോലെ ഒരു ഇടവേള മാത്രമെ നൽകിയിരുന്നുള്ളൂ ,മകനുവേണ്ട ആവശ്യങ്ങൾ ഇപ്പോൾ സാധിച്ചു കൊടുത്തിട്ടുണ്ട്. ഇനി തനിക്ക് തൻറെ ജോലിയിലേക്ക് തിരികെ വരാം എന്നായിരുന്നു നടിയുടെ മറുപടി.

തമിഴിൽ തൃഷ നായികയായെത്തുന്ന ദ റോഡ് എന്ന ചിത്രത്തിലാണ് മിയ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്, മലയാളത്തിൽ ഒരു ചിത്രം പൂർത്തിയാക്കി കഴിഞ്ഞു, മലയാള സിനിമയിൽ ഇനി സജീവമാകും എന്നും ചെറിയൊരു ഇടവേള മാത്രമായിരുന്നു, നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് സിനിമയിൽ സജീവമായി ഉണ്ടാകുമെന്നും താരം വ്യക്തമാക്കി.എറണാകുളത്തുള്ള ബിസിനസ്സുകാരനായ അശ്വിനാണ് താരത്തിനെ ഭർത്താവ്. മകൻറെ പേര് ലൂക്ക എന്നാണ്, ഈ അടുത്തായിരുന്നു മകന് ഒരു വയസ്സ് ആയത്. അതിൻറെ വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments