Monday, December 11, 2023
HomeMalayalamFilm News8 വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു; തരംഗമായി 'റമ്പാൻ' മോഷൻ പോസ്റ്റർ

8 വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു; തരംഗമായി ‘റമ്പാൻ’ മോഷൻ പോസ്റ്റർ

ആരാധകരെ ആവേശത്തിലാക്കുന്ന പുതിയ വാർത്തയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.പാൻ ഇന്ത്യൻ ലെവലിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിൽ സിനിമയുടെ പേര് അനൗൺസ് ചെയ്തു. ‘റമ്പാൻ’ എന്ന പേരിലെത്തുന്ന സിനിമ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ആകുമെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

മലയാളത്തിന്റെ മാസ്റ്റർ ക്രഫ്റ്റ്മാൻ ജോഷിയും മോഹൻലാലും ഒന്നിക്കുമ്പോൾ ആരാധകരുടെ ആവേശവും വാനോളമാണ്. ഒരു ഗെയിം ചേഞ്ചിന് ആവും പ്രേക്ഷകർ ഇനി സാക്ഷി ആകാൻ പോകുന്നത്. കാലത്തിനൊത്ത് അപ്ഡേറ്റ് ആകുന്ന സംവിധായകൻ എന്ന നിലയിൽ ജോഷി പ്രേക്ഷകർക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് എന്തായാലും ചെറുതൊന്നുമായിരിക്കില്ലെന്ന് അനുമാനിക്കാം. കാലാതീതമായ ക്ലാസിക്കുകൾ നമുക്ക് നൽകിയ ജോഷിയുടെയും നടന്ന വൈഭവം മോഹൻലാലിന്റേയും പുതിയ ഹിറ്റിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നടൻ ചെമ്പൻ വിനോദ് ആണെന്നാണ് ‘റമ്പാൻ’ന്റെ മറ്റൊരു വലിയ പ്രത്യേകതകളിൽ ഒന്ന്. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ സിനിമകൾക്ക് രചന നിർവ്വഹിച്ച ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും പ്രതീക്ഷകളും ഏറെയാണ്. കയ്യിൽ ചുറ്റികയും തോക്കും പിടിച്ച് മുണ്ട് മടക്കുക്കുത്തി നിൽക്കുന്ന മോഹൻലാലിനെയാണ് സിനിമയുടെ മോഷൻ പോസ്റ്ററിൽ കാണുന്നത്, അത് കൊണ്ട് തന്നെ ഒരു മാസ് എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് സൂചന. ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സ്, ഐൻസ്റ്റിൻ മീഡിയ, നെക്‌സ്റ്റൽ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, ഐൻ‌സ്റ്റിൻ സാക്ക് പോൾ, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സമീർ താഹിർ ആണ് ഛായാഗ്രഹണം ഒരുക്കുന്നത്. സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്.

വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, എഡിറ്റിംഗ് വിവേക് ​​ഹർഷൻ തുടങ്ങി മികച്ച സാങ്കേതിക പ്രവർത്തകരെ കൊണ്ട് സമ്പന്നമാണ് അണിയറ. മികച്ച താരനിരയും കൗതുകമുണർത്തുന്ന കഥാസന്ദർഭവുമുള്ള ‘റമ്പാൻ’ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് പ്രേക്ഷകരെ കീഴടക്കുമെന്ന് ഉറപ്പാണ്. 2024-ന്റെ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ റിലീസ് 2025 ലെ വിഷു അല്ലെങ്കിൽ ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് ആകുമെന്നാണ് സൂചന. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ കഴിയുന്ന ഒരു സിനിമയായിരിക്കും ‘റമ്പാൻ’ എന്നാണ് റിപ്പോർട്ടുകൾ.
ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ
പി ആർ ഒ. ശബരി

RELATED ARTICLES
- Advertisment -

Most Popular

Recent Comments