Thursday, April 25, 2024
HomeMalayalamഅട്ടപ്പാടിയിലെ 20 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മോഹൻലാൽ ! മാതൃകാ പ്രവർത്തിക്ക് കയ്യടികളുമായി ആരാധകർ

അട്ടപ്പാടിയിലെ 20 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മോഹൻലാൽ ! മാതൃകാ പ്രവർത്തിക്ക് കയ്യടികളുമായി ആരാധകർ

മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാലിനെ ആരാധിക്കാൻ മാത്രമല്ല മാതൃകയാക്കാനും താരം തന്നെ ചിലപ്പോഴൊക്കെ അവസരം ഒരുക്കാറുണ്ട്. അദ്ദേഹത്തിൻറെ ചാരിറ്റി ഓർഗനൈസേഷൻ ആയ വിശ്വശാന്തി ഫൗണ്ടേഷനെ കുറിച്ച് ആരാധകർക്കു അറിയാമായിരിക്കും .അച്ഛൻ വിശ്വനാഥൻ ,അമ്മ ശാന്തകുമാരിയുടെയും പേരിൽ ആരംഭിച്ച ഫൗണ്ടേഷനിൽ ഒരുപാട് മാതൃകാ പ്രവർത്തകർ താരം സമൂഹത്തിനുവേണ്ടി ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ കേരളത്തിലെ ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും കാരുണ്യ പ്രവർത്തനങ്ങൾ നൽകി താരം വീണ്ടും കൈയടി നേടുകയാണ്. വിവിധ സംഘടനകളും സ്ഥാപനങ്ങളും ആയി സഹകരിച്ചുകൊണ്ട് ഇപ്പോഴിതാ അട്ടപ്പാടിയിലെ തിരഞ്ഞെടുക്കപ്പെട്ട ആദിവാസി കുടുംബങ്ങളിലെ ആറാം ക്ലാസിൽ പഠിക്കുന്ന 20 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ആണ് താരം ഏറ്റെടുത്തിരിക്കുന്നത്. ഇനിയുള്ള 15 വർഷത്തേക്ക് ആ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിൻറെ ഭദ്രതയാണ് താരം ഉറപ്പു നൽകിയിരിക്കുന്നത്.

നിരവധി ഫാൻസ് പേജുകളിലൂടെ ഈ വാർത്ത ഇതിനോടകം വൈറലായിമാറി കഴിഞ്ഞു .നിരവധിപേരാണ് താരത്തിന് മാതൃകാ പ്രവർത്തികളുമായി രംഗത്തെത്തിയിരിക്കുന്നത്.കോവിഡ് കാലത്ത് താരം നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു ,ഇപ്പോഴിതാ വിദ്യാഭ്യാസരംഗത്തും ജനങ്ങൾക്ക് മാതൃകയാവുന്ന സൽപ്രവർത്തികൾ ചെയ്ത് മോഹൻലാലിന് ഒരുപാട് അഭിനന്ദനങ്ങൾ എന്നാണ് ആരാധകരുടെ വാക്കുകൾ.വിന്റേജ് എന്ന് പേരിട്ടിരിക്കുന്ന ഒരു വിദ്യാഭ്യാസ പദ്ധതിയാണ് മോഹൻലാൽ നിലവിൽ ആരംഭിച്ചിരിക്കുന്നത്. വിശ്വശാന്തി ഫൗണ്ടേഷനോട് സഹകരിക്കാൻ ഇ വൈ ഗ്ലോബൽ ഡെലിവറി സർവീസ് കരിയേഴ്സ് എന്ന സ്ഥാപനവും ഒപ്പം ചേർന്നിട്ടുണ്ട്.

വിദ്യാഭ്യാസം മാത്രമല്ല അവരുടെ ഭാവി ഉറപ്പാക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും സംഘടന ഉറപ്പുനൽകി ഇതൊരു ആരംഭം മാത്രമാണെന്നും ഇനിയും അങ്ങോട്ട് ഒരുപാട് പ്ലാനുകൾ സംഘടന ഉറപ്പു വരുത്തിയിട്ടുണ്ട്, എത്രയും പെട്ടെന്ന് ഇതെല്ലാം പൂർത്തീകരിക്കുമെന്നും താരം അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments