Saturday, April 20, 2024
HomeMalayalamFilm Newsഞാനൊരു ‘പുഴു’വിനേയും ചിത്രത്തിൽ കണ്ടില്ല: മേജർ രവി

ഞാനൊരു ‘പുഴു’വിനേയും ചിത്രത്തിൽ കണ്ടില്ല: മേജർ രവി

നവാഗതയായ രത്തീനയുടെ സംവിധാനത്തിലൊരുങ്ങിയ ഏറ്റവും പുതിയ ചിത്രം ആണ് പുഴു. ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തിൽ എത്തിയിരുന്നത് മമ്മൂട്ടി ആയിരുന്നു . ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നമ്മുടെ സമൂഹത്തിൽ ഉറച്ച് നിൽക്കുന്ന ജാതീയതയ്ക്കെതിരെ വിരൽചൂണ്ടി ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്, നിരവധി പേർ ആയിരുന്നു ആശംസകൾ നൽകിയത് , അതുപോലെതന്നെ വിമർശനങ്ങളും ലഭിച്ചിരുന്നു

സിനിമ ബ്രാഹ്‌മണ വിരോധം ഒളിച്ചുകടത്തുകയാണ് എന്ന ആരോപണവുമായി രാഹുല്‍ ഈശ്വര്‍ കഴിഞ്ഞദിവസം വി റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു, എല്ലാ ബ്രാഹ്മണൻ മാരെയും അടച്ച് ആക്ഷേപിക്കരുത് എന്നും രാഹുൽ ഈശ്വർ അറിയിച്ചിരുന്നു.

ഈയടുത്തകാലത്ത് ശ്രീജിത്ത് പണിക്കര് ചിത്രത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നു,
താന്‍ ഒരു സിനിമ എടുക്കുമെന്നും അതിന് ‘ഒച്ച്’ എന്ന് പേരിട്ട് നല്‍കുമെന്നുമായിരുന്നു ശ്രീജിത്ത് പണിക്കര്‍ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചത്. ഇപ്പോഴിതാ, ശ്രീജിത്തിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ് സംവിധായകന്‍ മേജര്‍ രവിയും, താന്‍ ബോംബെയിലെ സംസ്‌കാര്‍ ഭാരതി സെമിനാറില്‍ ആണുള്ളതെന്നും, താനൊരു ‘പുഴു’വിനേയും ആ ചിത്രത്തിൽ കണ്ടില്ലെന്നു മേജർ രവിയും കമൻറ് ചെയ്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments