Friday, March 29, 2024
HomeMalayalamമൈഥിലിയുടെ വിവാഹ വിരുന്നിൽ സുഹൃത്തിനൊപ്പം അഹാന! ചിത്രങ്ങൾ

മൈഥിലിയുടെ വിവാഹ വിരുന്നിൽ സുഹൃത്തിനൊപ്പം അഹാന! ചിത്രങ്ങൾ

മലയാളത്തിലെ പ്രിയപ്പെട്ട നടി മൈതിലി വിവാഹിതയായത് ഇന്നലെ ആയിരുന്നു. ഗുരുവായൂർ അമ്പലനടയിൽ വച്ചാണ് മൈഥിലി സമ്പത്തിനെ വിവാഹം ചെയ്തത് ,വിവാഹത്തിൻറെ വീഡിയോയും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്നലെ വൈകുന്നേരം താരങ്ങൾക്കുള്ള വിരുന്നു ഉണ്ടായിരുന്നു .മലയാള സിനിമയിലെ പ്രമുഖരും പങ്കെടുത്തിരുന്നു ,ജോജു ജോർജ്ജ് ,സിദ്ധാർത്ഥ് ഭരതൻ, ഗ്രേസ് ആൻറണി ,അനുമോൾ ,ശ്രീന്ദാ, അഹാന കൃഷ്ണ തുടങ്ങി പ്രമുഖർ ഒക്കെ താരങ്ങൾക്ക് സംഘടിപ്പിച്ച വിരുന്നിൽ നവദമ്പതികളെ കാണാൻ വന്നിരുന്നു.

ഇപ്പോഴിതാ അഹാനയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വൈറൽ ആയി മാറുന്നത്. സിനിമാറ്റോഗ്രാഫർ ആയ നിമിഷ് രവിയും അഹാനയും ഒരുമിച്ചാണ് വിവാഹ വിരുന്നിൽ പങ്കെടുത്തത്. ആത്മാർത്ഥ സുഹൃത്തുക്കളാണ് രണ്ടാളും. അഹാനയുടെ നിരവധി വീഡിയോകളിൽ നിമിഷ് വന്നിട്ടുണ്ട് .ക്യാമറക്കണ്ണുകൾ വിവാഹ ചടങ്ങിൽ ഇരുവരുടെയും പിന്നാലെയായിരുന്നു. കുറുപ്പ്, സാറാസ് , ലൂക്കാ തുടങ്ങിയ ചിത്രങ്ങൾക്ക് സിനിമാട്ടോഗ്രാഫർ ആയി നിമിഷ് പ്രവർത്തിച്ചിട്ടുണ്ട്.

വൈറ്റ് കളർ ചുരിദാർ ആയിരുന്നു താരം ചടങ്ങിന് ധരിച്ചത്. വളരെ സിമ്പിൾ ലുക്കിലാണ് അഹാന വിരുന്നിൽ എത്തിയത്. നവദമ്പതികൾക്ക് ആശംസകൾ നൽകിയും ചിത്രങ്ങളെടുത്തും ആണ് വേദിയിൽ നിന്നും പോയത്.ആർക്കിടെക്ട് ആയ സമ്പത്താണ് താരത്തെ വിവാഹം ചെയ്തത്. ഇരുവരുടെയും ലൗ മാരേജ് &അറേഞ്ച് മാര്യേജ് ആയിരുന്നു എന്നാണ് വിവാഹത്തിനുശേഷം നൽകിയ അഭിമുഖത്തിൽ മൈഥിലി പറഞ്ഞത്. കൂടാതെ ആദ്യം കണ്ടുമുട്ടിയത് എപ്പോഴാണ് എന്ന് ചോദിച്ചപ്പോൾ ഒരു മരത്തിൽ വെച്ചായിരുന്നു എന്നാണ് രസകരമായി മൈഥിലി പറഞ്ഞത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments