ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ തുടങ്ങിയ നിലകളിലെല്ലാം പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് നാദിർഷ. മിമിക്രി ലോകത്തുനിന്നും വന്ന് മലയാള സിനിമയുടെ പിന്നണി ഗാന രംഗത്ത് സജീവമായ താരത്തിന്റെ ജീവിതത്തിലെ സന്തോഷമായ നിമിഷം ആണ് ഇന്ന്. ഭാര്യ ഷാഹിന യോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വിവാഹ വാർഷിക വാർത്തയാണ് താരം പ്രേക്ഷകനെ അറിയിച്ചത്.
അന്ന്, ഇന്നായിരുന്നു ഞങ്ങടെ കല്യാണം’ എന്നാണ് ചിത്രത്തിനൊപ്പം നാദിർഷ കുറിച്ചിരിക്കുന്നത്. നിരവധിപേരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകളും ആയി സോഷ്യൽ. മീഡിയയിൽ എത്തിയത്. കുടുംബ വിശേഷങ്ങൾ അധികമൊന്നും നാദിർഷ സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറില്ല , മകളുടെ വിവാഹം കഴിഞ്ഞതും ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹത്തിൽ മലയാളസിനിമയിലെ പ്രമുഖ രൊക്കെ പങ്കെടുത്തിരുന്നു. ദിലീപിൻറെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഒരു നടൻ കൂടിയാണ് നാദിർഷ. നടി ആക്രമിക്കപ്പെട്ട കേസിൽ നാദിർഷ യേയും അധികൃതർ ചോദ്യം ചെയ്തിരുന്നു. നാദിർഷയുടെ മകളും മീനാക്ഷിയും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണ്.ആയിഷയും ഖദീജയുമാണ് നാദിർഷയുടെയും ഷാഹിനയുടെയും മക്കൾ.
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, കേശു ഈ വീടിൻറെ നാഥൻ എന്നീ സിനിമകൾ നാദിർഷ സംവിധാനം ചെയ്തിട്ടുണ്ട്.
നിരവധി മ്യൂസിക് ആൽബങ്ങളിലും സിനിമകളിലും താരം പാടിയിട്ടുണ്ട്.