Friday, April 19, 2024
HomeMalayalamഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദം !!! നിറവയർ പങ്കുവെച്ച് അമ്മയാകാൻ ഒരുങ്ങി നമിതാ

ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദം !!! നിറവയർ പങ്കുവെച്ച് അമ്മയാകാൻ ഒരുങ്ങി നമിതാ

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി നമിത അമ്മയാകാനൊരുങ്ങുന്നു. നമിതയും ഭർത്താവ് വീരേന്ദ്രയും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവെച്ചുകൊണ്ട് താൻ ഗർഭിണിയാണെന്ന ആരാധകരെ അറിയിച്ചത്. സിനിമയിൽ സജീവമായിരുന്ന കാലത്ത് നമിതയ്ക്ക് ഒരുപാട് അവസരങ്ങളും ആരാധകരും ഉണ്ടായിരുന്നു. അല്പം വൈകിയായിരുന്നു വിവാഹം കഴിച്ചത്. 41കാരിയായ നടി വിവാഹം കഴിച്ചത് 2017 ലാണ്.

ജീവിതത്തിലെ ഏറ്റവും ആഗ്രഹിച്ചതും കൊതിച്ചതും ആയ മനോഹരമായ ഒരു
ഒരു പുതിയ അധ്യായം ആരംഭിച്ചുവെന്നും തന്റെ കുഞ്ഞിന്റെ മൃദുലമായ ചവിട്ടുപടികൾ തനിക്ക് അനുഭവപ്പെടുന്നുവെന്നും നമിത സോഷ്യൽ മീഡിയയിലൂടെ എഴുതി. ചിത്രങ്ങളിൽ, നമിത തന്റെ കുഞ്ഞ് വയറു കാണിച്ചുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത് ‘ മാതൃത്വത്തെ കുറിച്ച് ഒരു താരം മനോഹരമായി വർണിച്ചു ,ജീവിതത്തിൽ പുതിയ അധ്യായം ആരംഭിച്ചപ്പോൾ ഞാൻ ഒരുപാട് മാറി എന്തോ ഒന്ന് എന്നിൽ വളരെ ആർദ്രമാക്കുന്ന പോലെ തോന്നുന്നു, തിളങ്ങുന്ന സൂര്യപ്രകാശവും പുതിയ ജീവിതം പുതിയ വഴിത്തിരിവുകളും വരികയാണ്.മൃദുലമായ ചവിട്ടുപടികളും പറക്കലുകളും, എനിക്ക് അവയെല്ലാം അനുഭവിക്കാൻ കഴിയും,

ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത അനുഭവിക്കാത്ത വളരെയധികം സന്തോഷം ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് എന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നമിത സോഷ്യൽ മീഡിയയിലൂടെ എഴുതിയത്. നിരവധി പേർ ആയിരുന്നു താരത്തിന് ആശംസകളുമായി വന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments