തെന്നിന്ത്യയുടെ പ്രിയങ്കരിയായ നടി നമിതയും ഭർത്താവ് വീരേന്ദ്രയും ഇരുവരുടെയും ആദ്യത്തെ കുഞ്ഞിനുള്ള കാത്തിരിപ്പിലാണ്.അടുത്തിടെ ആയിരുന്നു താരം ഗർഭിണി ആണെന്നുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ച മെറ്റേണിറ്റി ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു ശ്രദ്ധനേടിയത് .
41 കാരിയായ നടി വീരേന്ദ്രയെ വിവാഹം കഴിക്കുന്നത് 2017 ആയിരുന്നു. ഇരുവരുടെയും വിവാഹം ആഘോഷമാക്കി ആയിരുന്നു നടത്തിയത് ,അതിനുശേഷം താരം അഭിനയരംഗത്ത് സജീവമായിരുന്നു .
ഒരു പുതിയ അധ്യായം ആരംഭിച്ചുവെന്നും തങ്ങൾ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ് എന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രത്തിലൂടെ കുറിക്കുകയാണ്. നമിത തന്റെ കുഞ്ഞ് വയർ കാണിക്കുന്ന ചിത്രമായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
2002 ലായിരുന്നു താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത് ,ആദ്യം തെലുങ്ക് സിനിമയിലൂടെയാണ് സജീവമായത്. ‘സൊന്തം’ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ‘ജെമിനി’, ‘ബില്ല’, ‘സിംഹ’ എന്നിവ ശ്രദ്ധ നേടിയതോടെ തെലുങ്കിലെ ജനപ്രിയ നായികയായി. തീർത്തും ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് നമിത ചിത്രങ്ങളിൽ തിളങ്ങിയത് മലയാളത്തിൽ മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻലും നമിത ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ജീവിതത്തിലെ ഈ സന്തോഷത്തിൽ മലയാളികളും ആശംസകൾ രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രങ്ങൾക്ക് നിരവധിപേരാണ് കമൻറുകൾ നൽകിയത്.
Recent Comments