നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സജീവമാവുകയാണ് നടി നവ്യ നായർ. നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയിലെ യുവനായകൻമാരുടെ നായികയായി ഒരുകാലത്ത് നവ്യയും സജീവമായിരുന്നു. മലയാള സിനിമയിലെ പ്രമുഖ നടൻമാരുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹത്തിനുശേഷം മറ്റുള്ള നടിമാരെ പോലെ തന്നെ നവ്യയും അഭിനയ ജീവിതത്തോട് വിട പറയുകയായിരുന്നു.
വിവാഹത്തിന് ശേഷം കുടുംബസമേതം താരം മുംബൈയിലായിരുന്നു താമസിച്ചിരുന്നത്, ഇടയ്ക്ക് ടിവി റിയാലിറ്റി ഷോകളിൽ വന്നെങ്കിലും അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തുന്ന കാര്യം താരം വെളിപ്പെടുത്തിയിരുന്നില്ല, വി കെ പി സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്ന് അറിയിച്ചത് ലോക്ഡൗണിന് മുമ്പാണ്. ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ മുന്നേറുകയും ചെയ്തു. തിരിച്ചുവരവ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു ,ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പ്രണയത്തെ ക്കുറിച്ച് മനോഹരമായ ഒരു കുറിപ്പുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.
കുറിപ്പ്: പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും. ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോൾ സർവ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും. കടുത്ത വേനലിൽ വറ്റി വരണ്ടു നെഞ്ചു പിളർന്ന തരിശ് മണ്ണായി മാറും. മറ്റൊരു ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും.!! ഇതിനിടയിൽ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീർച്ചാലെന്ന് വിളിക്കാറില്ല!! ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ !!! NN