Friday, March 29, 2024
HomeMalayalamഎടപ്പാളിൽ നവ്യയെ കാണാനെത്തിയ ജനസാഗരം: നന്ദി അറിയിച്ച് പ്രിയതാരം

എടപ്പാളിൽ നവ്യയെ കാണാനെത്തിയ ജനസാഗരം: നന്ദി അറിയിച്ച് പ്രിയതാരം

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ് നടി നവ്യ നായർ. വികെപി സംവിധാനം ചെയ്ത ഒരുത്തി എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം ആയിട്ടാണ് താരം മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ താരം ഇപ്പോൾ വളരെ സജീവമാണ്. ഈ കഴിഞ്ഞ ദിവസം എടപ്പാളിൽ ഉള്ള ഏഷ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്ഥാപനത്തിൽ ഉദ്ഘാടനത്തിനായി വന്ന നവ്യയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

നവ്യ അതിഥിയായി എത്തുന്നത് അറിഞ്ഞ്  ജന സാഗരങ്ങൾ ആണ് എടപ്പാൾ ടൗണിൽ എത്തിയത്.
നടി തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിട്ടുള്ളത്. ആരാധകർക്കൊപ്പം ചിത്രം എടുക്കുന്നതും ഇനാഗുറേഷൻ പ്രസംഗം നടത്തുന്നതുമായി ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

മലയാളസിനിമയിൽ ഒരു കാലത്ത് യുവനായകൻമാരുടെ നായികയായി താരം ശ്രദ്ധേയമായിരുന്നു ,നവ്യ നായർ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു. വിവാഹത്തിനുശേഷം  ഏറെക്കാലം അഭിനയരംഗത്തോട് വിട പറയുകയായിരുന്നു. ഇടയ്ക്ക്  റിയാലിറ്റി ഷോകളിൽ രംഗത്ത് സജീവമായിരുന്നു .വിവാഹത്തിനുശേഷം ബോംബെയിലായിരുന്നു താമസിച്ചു കൊണ്ടിരുന്നത്.  ചില റിയാലിറ്റി ഷോകളിൽ പങ്കെടുത്തിരുന്നു പക്ഷേ സിനിമയിലേക്കുള്ള തിരിച്ചുവരവ് പറഞ്ഞിരുന്നില്ല ,കോവിഡിന് മുന്നേ ആയിരുന്നു താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്ത പുറത്തുവിട്ടത്. ശേഷമാണ് ഒരുത്തി എന്ന ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളെ അറിയിക്കുന്നത് ,ഒരു യുവതിയുടെ ജീവിതത്തിൽ നടക്കുന്ന ചില സംഘർഷങ്ങൾ ആയിരുന്നു ചിത്രത്തിലെ പ്രമേയം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments