തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാറായി നയൻതാര ആരാധക ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് .നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായ നയൻതാരയെക്കുറിച്ച് സത്യൻ അന്തിക്കാട് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ജയറാം ഷീല നയൻതാര തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻതാര എന്ന ഡയാനയെ മലയാളികൾ അടുത്തറിയുന്നത്. ചിത്രം പുറത്തിറങ്ങുന്നത് മായി ബന്ധപ്പെട്ട് പുതിയൊരു നടിയെ ഉൾപ്പെടുത്തണം എന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നും സത്യൻ അന്തിക്കാട് അഭിമുഖത്തിൽ പറഞ്ഞു. അങ്ങനെയാണ് വനിതയിൽ ഒരു ജ്വല്ലറിയുടെ പരസ്യം കാണുകയും അതിൽ ഒരു ഭംഗിയുള്ള പെൺകുട്ടി കവർ ഗേളായി വന്നുവെന്നും ആ പെൺകുട്ടിയെ നായിക ആക്കിയാലോ എന്ന് ചിന്തിക്കുകയും ചെയ്തത്.
അങ്ങനെ കമ്പനിയുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് ഡയാന കുര്യനെ ആദ്യമായി പരിചയപ്പെടുന്നത്. സത്യൻ അന്തിക്കാട് തന്നെയാണ് നയൻതാര എന്ന പേര് താരത്തിന് നിർദ്ദേശിച്ചത്. ആദ്യം ഫോൺ വിളിച്ചപ്പോൾ സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ നയൻതാര തിരിച്ചു വിളിക്കാം എന്നായിരുന്നു മറുപടി നൽകിയത്. പിന്നീട് തിരിച്ചു വിളിക്കുകയും അച്ഛനുമമ്മയും ആയി ലൊക്കേഷനിൽ വരികയും ചെയ്തു.
വളരെ ബോൾഡായ പെൺകുട്ടി ധൈര്യമുള്ള മുഖം. സിനിമയിൽ അഭിനയിച്ച് പരിചയമൊന്നുമില്ല എങ്കിലും സ്ക്രീനിൽ കണ്ടപ്പോൾ പുതിയൊരു താരോദയമായി മാറുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു എന്ന് സത്യൻ അന്തിക്കാട് പറഞ്ഞു .വീഡിയോ ഷൂട്ട് ചെയ്തതിനു ശേഷം അറിയിക്കാം എന്ന് പറഞ്ഞ് ഡയാനയെ പറഞ്ഞു വിട്ടു ,പിന്നീട് അണിയറപ്രവർത്തകർക്ക് എല്ലാം ഇഷ്ടപ്പെട്ട തോടെ താരത്തെ വീണ്ടും ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. പിറ്റേദിവസം തന്നെ ഫോണിൽ ഒരു കോൾ വരികയായിരുന്നു അത് ഡയാന ആയിരുന്നു. താരത്തെ സിനിമയിലേക്ക് സ്വീകരിച്ചുവെന്നും തൻറെ ചിത്രത്തിലെ നായികയായി വരാമോ എന്നു ചോദിച്ചു പക്ഷേ നൽകിയ ഉത്തരം ഇല്ല എന്നായിരുന്നു. കുടുംബത്തിന് അത് താൽപര്യമില്ല അതുകൊണ്ട് ഈ ഓഫർ നിരസിക്കുകയാണ് എന്നും താരം അറിയിച്ചതായി സത്യൻഅന്തിക്കാട് പറഞ്ഞു. പിന്നീട് നിർബന്ധിച്ചതിന് ശേഷമാണ് നയൻതാര അഭിനയിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.