Friday, March 29, 2024
HomeMalayalamFilm Newsഹെലനയെ പോലെ ക്ലാസിലുക്കിൽ മുംബൈ എയർപോർട്ടിൽ നയൻ : ക്യാമറ കണ്ണുമായി വിടാതെ പിന്തുടർന്നു പാപ്പരാസികൾ

ഹെലനയെ പോലെ ക്ലാസിലുക്കിൽ മുംബൈ എയർപോർട്ടിൽ നയൻ : ക്യാമറ കണ്ണുമായി വിടാതെ പിന്തുടർന്നു പാപ്പരാസികൾ

ലേഡി സൂപ്പർ സ്റ്റാർ നയൻതാര തന്റെ ഫാഷൻ ലുക്ക്ലൂടെയും സ്റ്റൈലിലൂടെയും ആരാധകരെയും പാപ്പരാസികളെയും ആകർഷിക്കുന്നതിൽ ഒരിക്കലും പരാജയപ്പെടാറില്ല. ഏതൊരു പൊതുവേദിയിൽ എത്തിയാലും തൻറെ തായ ഒരു കയ്യൊപ്പ് താരം ഫാഷനിലും പതിപ്പിച്ചിട്ടുണ്ടാകും.
വിക്രമിനൊപ്പം ‘ഇരു മുഗൻ’ എന്ന ചിത്രത്തിലെ പ്രശസ്ത ഗാനമായ ഹലീനയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഏറ്റവും പുതിയ ലുക്കിലാണ് ഇത്തവണ മുംബൈ എയർപോർട്ടിൽ നയൻ എത്തിയത്.

ഓഫ്-ഡ്യൂട്ടി ലുക്കിൽ മഞ്ഞ നിറത്തിലുള്ള ക്രോപ്പ്-ടോപ്പും ഡെനിമും ഉൾക്കൊള്ളുന്ന വേഷത്തിലാണ് താരം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. വെളുത്ത സ്‌പോർട്‌സ് ഷൂസും റിസ്റ്റ് വാച്ചും ഉപയോഗിച്ചാണ് താര ത്തിൻറെ ഔട്ട്‌ലുക്ക് പൂർത്തിയാക്കിയത്. നടിയുടെ ക്ലാസ്സി ലുക്ക് കൊണ്ട് ആൾക്കൂട്ടത്തെ ആകർഷിക്കാൻ ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ .ഈ അടുത്തകാലത്ത് വിഘ്നേശിന് ഒപ്പം ക്ഷേത്ര ദർശനം നടത്തിയ നയൻതാരയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു, ഏതൊരു വേഷം ധരിച്ചാലും അതിൽ സിംപ്ലിസിറ്റി അതേസമയം നയൻതാരയുടെ യൂണിക് സ്റ്റൈൽ കൊണ്ടുവരാൻ താരം എല്ലായ്പ്പോഴും ശ്രമിക്കാറുണ്ട്.

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ്o ഖാൻ അഭിനയിക്കുന്ന ചിത്രത്തിൻറെ പുതിയ ഷെഡ്യൂൾ പൂർത്തിയാക്കാനാണ് നടി മുംബൈയിലെത്തിയതെന്നാണ് റിപ്പോർട്ട്, പേരിടാത്ത ഈ പ്രോജക്റ്റിൽ ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിൽ എത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു, ചിത്രത്തിൽ, നയൻതാര അദ്ദേഹത്തോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥയായി വരുമെന്നാണു ബോളിവുഡിൽ നിന്നുള്ള വാർത്തകൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments