Friday, April 19, 2024
HomeMalayalamകത്രീന കൈഫിന്റെ വിവാഹ ശൈലി പകർത്താൻ ഒരുങ്ങി നയൻതാരയും വിഘ്നേഷ് ശിവനും!!

കത്രീന കൈഫിന്റെ വിവാഹ ശൈലി പകർത്താൻ ഒരുങ്ങി നയൻതാരയും വിഘ്നേഷ് ശിവനും!!

ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ നയൻതാരയും വിഘ്നേഷ് ശിവനും ഒരുമിക്കുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പുറത്തുവരുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയത്തിൻറെ ക്ഷണക്കത്ത് കഴിഞ്ഞദിവസം വൈറൽ ആയി മാറി. ഇത് താരങ്ങൾ പുറത്തുവിട്ടത് അല്ല എങ്കിലും ഇരുവരുടെയും വിവാഹത്തിൻറെ തീയതി അന്നാണ് എന്നായിരുന്നു പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത് .

ജൂൺ 9ന് തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് വെച്ച്‌ ആഡംബരത്തോടെയാണ് ഇരുവരുടെയും വിവാഹം എന്നാണ് പുറത്തുവരുന്ന വാർത്ത , ആഡംബര വിവാഹമാണ് രണ്ടുപേരും ഉദ്ദേശിച്ചിരിക്കുന്നത്. ബോളിവുഡിലെ താരങ്ങൾ നിങ്ങൾ നടത്തിയ പോലെ തന്നെ ഉള്ള വിവാഹ ശൈലി പകർത്താനാണ് ഇരുവരുടേയും തീരുമാനം എന്നും വാർത്തകളിലൂടെ പുറത്തുവരുന്നു.

കത്രീന കൈഫിന്റെ വിവാഹ ശൈലി പകർത്താൻ നയൻതാര എന്ന തലക്കെട്ടോടെ കൂടിയാണ് ബോളിവുഡ് മാധ്യമങ്ങളും വാർത്തകൾ പബ്ലിഷ് ചെയ്തിരിക്കുന്നത് .വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ചടങ്ങുകൾക്ക് ദിവസങ്ങൾക്ക് മുമ്പ് ഒരു ഡിജിറ്റൽ വിവാഹ ക്ഷണക്കത്ത് ഓൺലൈനിൽ വൈറലായിരുന്നു, അവരുടെ ചടങ്ങുമായി ഏറ്റവും അടുത്തുനിൽക്കുന്ന വിവാഹ ചടങ്ങാണ് നയൻതാരയും വിഘ്നേശും നടത്താൻ തീരുമാനിച്ചിരിക്കുന്നത് എന്നതാണ് വാർത്ത.

കത്രീന സംഘടിപ്പിച്ച അതേ വെഡ്ഡിംഗ് പ്ലാനർ ഷാദി സ്ക്വാഡിനെയാണ് നയൻതാരയും വിഘ്നേഷും തിരഞ്ഞെടുത്തത് എന്നും ഇന്ത്യയിലെ ഏറ്റവും പുതിയ വെഡിങ് പ്ലാനർ ആണ് വിവാഹം അണിയിച്ചൊരുക്കുന്നത് എന്നതാണ് പുറത്തുവരുന്നത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments