Friday, March 29, 2024
HomeMalayalamFilm Newsട്രാൻസിന് ശേഷം മലയാളത്തിൽ അഭിനയിക്കാതെ തെലുങ്കിൽ പോയത് എന്തുകൊണ്ട് : മറുപടിയുമായി നസ്രിയ

ട്രാൻസിന് ശേഷം മലയാളത്തിൽ അഭിനയിക്കാതെ തെലുങ്കിൽ പോയത് എന്തുകൊണ്ട് : മറുപടിയുമായി നസ്രിയ

ക്യൂട്ട് നസ് ഓവർലോഡഡ് എന്നാണ് നസ്രിയയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത് ,നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് അന്റെ സുന്ദരനികി ,ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ നാനിയും നസ്റിയയും കൊച്ചിയിലെത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത് , താരങ്ങളെ കണ്ടപ്പോൾ മാധ്യമപ്രവർത്തകർ ആദ്യം ചോദിച്ചത് ഫഹദിൻറെ പുതിയ ചിത്രം വിക്രം കണ്ടിരുന്നോ എന്നും അതിൻറെ അഭിപ്രായം എന്താണെന്ന്മാണ്.

ചിത്രം താൻ ഇതുവരെ കണ്ടിട്ടില്ല , പക്ഷേ പ്രേക്ഷകരുടെ പക്കൽനിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും ,അടിപൊളി ആയിരിക്കും എന്നും ,ഇന്ന് നൈറ്റ് ആണ് സിനിമ കാണുന്നത് എന്നും താരം പറഞ്ഞു ,മാത്രമല്ല മലയാളത്തിൽ ട്രാൻസ് എന്ന ചിത്രത്തിന് ശേഷം നേരെ തെലുങ്കിലേക്ക് പോയത് എന്താണ് എന്ന ചോദ്യത്തിന് സിനിമയും തിരക്കഥയും ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണ് തെലുങ്ക് തിരഞ്ഞെടുത്തത്,അല്ലാതെ വേറെ ഉദ്ദേശം ഒന്നുമില്ല എന്നും ,അഭിനയത്തിന് ഒരിക്കലും ഭാഷ പ്രശ്നമല്ലെന്നും ഏത് ഭാഷയിൽ നല്ല പ്രോജക്ടുകൾ വന്നാൽ ഒക്കെ പറയും എന്നും നസ്രിയ കൂട്ടിച്ചേർത്തു.

നാനിയും നസ്രിയ നസീമും രണ്ട് വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള പ്രണയിതാക്കളായാണ് ഏറ്റവും പുതിയ ചിത്രത്തിൽ എത്തുന്നത് . റൊമാന്റിക് ഡ്രാമ ജൂൺ 10 ന് റിലീസിന് ഒരുങ്ങുമ്പോൾ,  ചിത്രത്തിന്റെ നിർമ്മാതാക്കൾ  ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോയ്ക്ക് വളരെ മികച്ച അഭിപ്രായങ്ങൾ ലഭിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments