Friday, March 29, 2024
HomeMalayalamFilm Newsവിജയദശമി നാളിൽ ബാലകൃഷ്ണയുടെ മാസ്സ് വരവ് ;#NBK108 റിലീസ് തീയതി പ്രഖ്യാപിച്ചു

വിജയദശമി നാളിൽ ബാലകൃഷ്ണയുടെ മാസ്സ് വരവ് ;#NBK108 റിലീസ് തീയതി പ്രഖ്യാപിച്ചു

മാസ് കാ ബാപ്പ് നന്ദമുരി ബാലകൃഷ്ണയും ബ്ലോക്ബസ്റ്റർ സംവിധായകൻ അനിൽ രവിപുടിയും ഒന്നിക്കുന്ന മാസ്സ് ആക്ഷൻ എന്റർടെയിനർ #NBK108 റിലീസ് പ്രഖ്യാപിച്ചു. ഷൈൻ സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഹു ഗരപതിയും ഹരീഷ് പെടിയും നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് അതിവേഗം പുരോഗമിക്കുകയാണ്. ഫാൻസിനുള്ള ആഘോഷങ്ങൾക്ക് ഉൾപ്പെടെ കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ദസറ നാളിൽ ചിത്രം തീയേറ്ററിലേക്ക് എത്തുമെന്നാണ് പ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. റിലീസ് പോസ്റ്ററിൽ മാസ്സ് ലുക്കിൽ കാണുന്ന ബാലകൃഷ്ണയോടൊപ്പം കാളി ദേവിയുടെ പ്രതിഷ്ഠയും കാണാം. നായികയായി കാജൽ അഗർവാൾ എത്തുന്നതോടൊപ്പം ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ബാലകൃഷ്‌ണ ചിത്രത്തിലെയും സംഗീത സംവിധായകനായ തമൻ തന്നെയാണ് ഇത്തവണയും #NBK108 ന്റെ സംഗീതം നിർവഹിക്കുന്നത്. ബാലകൃഷ്‌ണ, അനിൽ രവിപുടി, തമൻ എന്ന മാജിക്കൽ കോമ്പിനേഷൻ എത്തുമ്പോൾ ഇതുവരെ കാണാത്ത മാസ്സിൽ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല. ഛായാഗ്രഹണം – സി. റാം പ്രസാദ്, എഡിറ്റിംഗ് – തമ്മി രാജു, പ്രൊഡക്ഷൻ ഡിസൈനർ – രാജീവൻ, സംഘട്ടനം – വി. വെങ്കട്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – എസ്. കൃഷ്‌ണ, പിആർഒ – ശബരി

RELATED ARTICLES
- Advertisment -

Most Popular

Recent Comments