Friday, May 17, 2024
HomeMalayalamFilm Newsമാത്യു - നസ്ലിൻ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ "നെയ്മർ" ൻ്റെ ഡബ്ബിങ് പുരോഗമിക്കുന്നു

മാത്യു – നസ്ലിൻ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ “നെയ്മർ” ൻ്റെ ഡബ്ബിങ് പുരോഗമിക്കുന്നു

ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു – നസ്ലിൻ കോമ്പോ വീണ്ടും ഒന്നിക്കുന്ന നെയ്മറിൻ്റെ ഡബ്ബിങ് കൊച്ചിയിൽ പുരോഗമിക്കുന്നു. വി സിനിമാസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ പദ്മ ഉദയ് നിർമിക്കുന്ന ചിത്രം, നവാഗതനായ സുധി മാഡിസൻ കഥയും സംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിൻ്റെ തിരക്കഥ – സംഭാഷണം പൂർത്തീകരിച്ചിരിക്കുന്നത് ആദർശ് സുകുമാരനും , പോൾസൻ സ്കറിയയും ചേർന്നാണ് .

ഒരു ഫുൾ ടൈം ഫാമിലി എന്റർടൈൻമെന്റ് ആയ ചിത്രത്തിൽ നസ്ലിൻ മാത്യു എന്നിവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും അണിനിരക്കുന്നു. കേരളത്തിലും കേരളത്തിന് പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത് . മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങി മൾട്ടി ലാംഗ്വേജിലായി പാൻ ഇന്ത്യ തലത്തിൽ ഇറങ്ങുന്ന മൂവി ‘നെയ്മർ’ ജനുവരി അവസാനത്തോടുകൂടെ തിയറ്ററിൽ റിലീസിനൊരുങ്ങുകയാണ് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments