Friday, April 26, 2024
HomeMalayalamഇത് ഞങ്ങളുടെ പ്രണയത്തിന്റെ സെലിബ്രേഷൻ!!! ആരാധകർ കാണാൻ കാത്തിരുന്ന വിവാഹ ചിത്രങ്ങളുമായി നിക്കിഗൽറാണി

ഇത് ഞങ്ങളുടെ പ്രണയത്തിന്റെ സെലിബ്രേഷൻ!!! ആരാധകർ കാണാൻ കാത്തിരുന്ന വിവാഹ ചിത്രങ്ങളുമായി നിക്കിഗൽറാണി

ആരാധകരുടെ പ്രിയപ്പെട്ട ആദിയും നിക്കി ഗൽറാണിയും വിവാഹിതരായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. വിവാഹത്തിന്റെയും റിസപ്ഷന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ താരങ്ങൾ തന്നെ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. പ്രണയത്തിൻറെ ആഘോഷമാണ് ഇത്, തങ്ങളുടെ വിവാഹത്തിൽ പങ്കുചേർന്നവർക്ക് ,ആശംസകൾ അറിയിച്ച ഏവർക്കും നന്ദി അറിയിക്കുന്നു ,ഇനി അങ്ങോട്ടുള്ള യാത്രകളിൽ നിങ്ങളുടെ അനുഗ്രഹവും ആശംസകൾ ഞങ്ങൾക്ക് കൂടിയേതീരൂ എന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എഴുതിയത് .നിരവധി പേരാണ് ഏറ്റവും പുതിയ ചിത്രങ്ങൾക്ക് കമൻറുകൾ ഉമായി രംഗത്തെത്തിയത്.

നിക്കി ഗൽറാണി ഗോൾഡൻ സിൽക്ക് സാരി ധരിച്ചാണ് ചടങ്ങിനെത്തിയത്, കൂടാതെ ഹെവി ആയിട്ടുള്ള ആഭരണങളാണ് അണിഞ്ഞത് ,ആദി  ഒരു കുർത്തയും മുണ്ടും ധരിച്ച സ്റ്റൈലിഷ് ലുക്കിലാണ് എത്തിയത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ഒരു റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു. റിസപ്ഷനിൽ ഉം താരങ്ങൾ അതിഗംഭീര ആയാണ് എത്തിയത്. ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നുണ്ട്.

ഇന്നലെ ആയിരുന്നു ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ഹെൽത്തി ചടങ്ങും താരങ്ങൾ നടത്തിയത്. ഈ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ,ഇരുവരുടെയും വിവാഹനിശ്ചയവും വളരെ പെട്ടെന്നായിരുന്നു നടത്തിയത് .രണ്ടുപേരും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കു വെച്ചപ്പോഴാണ് വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവിട്ടത്.ദമ്പതികൾ പലതവണ ഒരുമിച്ച് എടുത്ത ചിത്രം പങ്കുവെച്ചതിന് ശേഷമാണ്  ഡേറ്റിംഗിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. വിവാഹത്തിൻറെ കൂടുതൽ ചിത്രങ്ങൾ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ

RELATED ARTICLES
- Advertisment -

Most Popular

Recent Comments