Saturday, April 20, 2024
HomeMalayalamഎന്റെ കുഞ്ഞു ചെടിയെ ഉപേക്ഷിച്ചതിന്റെ കുറ്റബോധമാണ് നിങ്ങൾ കാണുന്നത്!! ചിത്രങ്ങളുമായി നിരഞ്ജന

എന്റെ കുഞ്ഞു ചെടിയെ ഉപേക്ഷിച്ചതിന്റെ കുറ്റബോധമാണ് നിങ്ങൾ കാണുന്നത്!! ചിത്രങ്ങളുമായി നിരഞ്ജന

മലയാള സിനിമയിൽ സജീവമായ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് നിരഞ്ജന അനൂപ്. കലാ കുടുംബത്തിൽ നിന്നും വന്ന നിരഞ്ജന മലയാള സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. അഭിനേത്രി എന്നതിലുപരി താരം നല്ലൊരു ഭരതനാട്യം കുച്ചുപ്പുടി നർത്തകി കൂടിയാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി നൃത്ത വീഡിയോകൾ  നിരഞ്ജന പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തനിക്ക് പ്രിയപ്പെട്ട ചെടികൾ നടുകയും പ്രകൃതിയെ സംരക്ഷിക്കണമെന്നും  പോസ്റ്റിലൂടെ പറയുകയാണ്. ചെടികൾ ശ്രദ്ധിച്ച് നടുന്ന നിരഞ്ജനയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തത്. നിരവധിപേരാണ് താരത്തിൻറെ നല്ല പ്രവർത്തിക്ക് കയ്യടികൾ നൽകി രംഗത്തെത്തിയത്.

2015 ലാണ് താരം ആദ്യമായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്, ലോഹം, പുത്തൻപണം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരത്തെ മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങിയത്. പിന്നീട് നടിയായും സഹോദരിയായും ഒക്കെ താരം മലയാള സിനിമയിൽ സജീവമാവുകയായിരുന്നു. 2022 ൽ  താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്നത് 3 ചിത്രങ്ങൾ ആണ്. ബർമുഡ ,ത്രയം, ജോയ് ഫുൾ എൻജോയ് തുടങ്ങിയ ചിത്രങ്ങളാണ്പുറത്തിറങ്ങാനിരിക്കുന്നത്. ഗൂഢാലോചന, കെയർ ഓഫ് സൈറാബാനു തുടങ്ങിയ ചിത്രങ്ങളിൽ നല്ല വേഷങ്ങൾ ആയിരുന്നു നിരഞ്ജനയെ തേടിയെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments