Saturday, April 20, 2024
HomeMalayalamഅവൻ കാജലിനെ വരച്ചു വെച്ചതുപോലെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി നിഷ അഗർവാൾ

അവൻ കാജലിനെ വരച്ചു വെച്ചതുപോലെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി നിഷ അഗർവാൾ

തെന്നിന്ത്യയുടെയും ബോളിവുഡിലെയും പ്രിയപ്പെട്ട നടി കാജൽ അഗർവാളിന് കുഞ്ഞു ജനിച്ചത് ഏപ്രിൽ 19നാണ്. ആൺകുഞ്ഞ് ആണ് താരങ്ങൾക്ക് ജനിച്ചിരിക്കുന്നത്. കുഞ്ഞു പിറന്ന ശേഷം കാജലിനെ കുറിച്ചുള്ള നിരവധി സന്തോഷം നിറഞ്ഞ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത് .കുഞ്ഞിൻറെ പേര് താരങ്ങൾ വെളിപ്പെടുത്തിയിരുന്നു.

കാജൽ അഗർവാളിന്റെ സഹോദരി നിഷ കുഞ്ഞിനെ കണ്ട സന്തോഷമാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഏപ്രിൽ 19 ന് കുഞ്ഞു ജനിച്ചു എ എന്ന സന്തോഷവാർത്ത കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്‌ലുവും ലോകത്തെ അറിയിച്ചു.  അവർ അവന് നീൽ എന്ന് പേരിട്ടു. ദമ്പതികൾ കുഞ്ഞിന്റെ വരവ് അറിയിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. കുഞ്ഞിനെ ചിത്രം ഇതുവരെ പങ്കു വച്ചിട്ടില്ല, , കാജലിന്റെ സഹോദരി നിഷ തന്റെ സോഷ്യൽ മീഡിയയിലൂടെ കാജലിന്റയും കുഞ്ഞിന്റെയും വിവരങ്ങൾ ആരാധകരെ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ  ഇൻസ്റ്റാഗ്രാമിലെ ഒരു ക്യുഎൻഎ സെഷനിൽ ആരാധകരുമായി സംസാരിക്കുമ്പോൾ  കാജലിനെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും മറ്റും തുറന്നുപറഞ്ഞു. നിഷയുടെ മകൻ ആദ്യമായി കുഞ്ഞിനെ കണ്ടപ്പോൾ എങ്ങനെയായിരുന്നു പ്രതികരിച്ചത് എന്ന് വെളിപ്പെടുത്തി , തന്റെ മകൻ വളരെ ആവേശത്തിലാണെന്നും എന്നാൽ ചുമ ഉള്ളതിനാൽ കുഞ്ഞിനെ ഇതുവരെ കണ്ടിട്ടില്ലെന്നും  നടി പറഞ്ഞു. അതേസമയം കുഞ്ഞ് ആരെ പോലെ ആണ് എന്ന ചോദ്യത്തിന് മറുപടി ഉത്തരം നൽകി.
നീൽ തന്റെ മാതാപിതാക്കളായ കാജലിനെയും ഗൗതമിനെയും പോലെയാണെന്നും ഇടയ്ക്ക് നോക്കുമ്പോൾ കാജലിനെ പോലെ തന്നെയുണ്ട് എന്ന് നിഷ വെളിപ്പെടുത്തി. നീലിനെ കൈകളിൽ പിടിക്കുന്നതിന്റെ വികാരംപറഞ്ഞറിയിക്കാനാവാത്തതാണ്- നടി വിവരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments