മലയാളത്തിൻറെ പ്രിയപ്പെട്ട നടൻ നിവിൻ പോളിയുടെ യാത്രകളുടെ കൂട്ടായി പുതിയൊരു വാഹനം കൂടിവരുന്നു.ടൊയോട്ട വെൽഫയർ സ്വന്തമാക്കി ആണ് താരം വാർത്തകളിൽ ഇടംപിടിക്കുന്നത്. മലയാള സിനിമയിലെ താര രാജാക്കന്മാർ ഒക്കെ ഉള്ള ഈ മോഡൽ ഇനി നിവിനും സ്വന്തം ആയിരിക്കുകയാണ് .
ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില ഏകദേശം 90.80 ലക്ഷം രൂപയാണ്. മാത്രമല്ല ഓൺറോഡ് വില ഏകദേശം 1.13 കോടി രൂപയാണെന്നാണ് റിപ്പോർട്ട് .
ദീർഘദൂര യാത്രകൾക്ക് ഏറെ സൗകര്യം നൽകുന്ന വാഹനം എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്
വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ഈ വാഹനം ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, കൂടാതെ മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഉറപ്പിച്ച 13 ഇഞ്ച് റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്.