Tuesday, March 19, 2024
HomeMalayalamFilm Newsകായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിനും റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്നു

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിനും റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്നു

വേറിട്ട കഥാപാത്രങ്ങൾ കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച നടനാണ് നിവിൻപോളി. പ്രേമം എന്ന ചിത്രത്തിലൂടെ കരിയറിൽ വലിയ ഒരു ബ്രേക്ക് നേടിയെടുത്ത് നിവിൻ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. കരീയറിൽ വളരെ വ്യത്യസ്തമായ വേഷം കൈകാര്യം ചെയ്തുകൊണ്ട് ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. ചിത്രം സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസ് ആയിരുന്നു. ചിത്രത്തിൽ നിവിൻ പോളി യോടൊപ്പം തന്നെ മോഹൻലാലും മറ്റൊരു പ്രധാനകഥാപാത്രത്തിൽ എത്തിയിരുന്നു.

മലയാള സിനിമയിലെ വലിയ താരനിര തന്നെ അണിനിരന്ന ചിത്രം വലിയ പ്രശംസ യായിരുന്നു ബോക്സോഫീസിൽ നേടിയെടുത്തത്. ഇപ്പോഴിതാ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയുമായി റോഷൻ ആൻഡ്രൂസ് വീണ്ടും ഒന്നിക്കുകയാണ്.

വിനായക ഫിൽംസിന്റെ ബാനറിൽ അജിത് വിനായക നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വെച്ചാണ് നടന്നതെന്ന് അണിയറപ്രവർത്തകർ പുറത്തുവിടുന്നു . ചിത്രത്തിൻറെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പുതിയ വിവരം. അജു വർഗീസ്, സിജു വിൽ‌സൺ, സൈജു കുറുപ്പ് എന്നിവരും നിവിൻ പോളിക്കൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിലവിൽ നിവിൻപോളി തമിഴ് ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ പൂർത്തിയാകുന്നതോടെ നിവിൻ പോളി റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം .ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ ഏറ്റവും പുതിയ ചിത്രമായ സല്യൂട്ട് ആണ് ഏറ്റവുമൊടുവിൽ റോഷൻ ആൻഡ്രൂസിന്റെതായി പുറത്തിറങ്ങിയ ചിത്രം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments