Wednesday, April 24, 2024
HomeMalayalamFilm Newsഒടിയന്റെ ഹിന്ദി ഡബ്ബിംഗ് പതിപ്പ് എട്ട് ദിവസം കൊണ്ട് കണ്ടത് 6 മില്യണിലധികം കാഴ്ചക്കാരെ

ഒടിയന്റെ ഹിന്ദി ഡബ്ബിംഗ് പതിപ്പ് എട്ട് ദിവസം കൊണ്ട് കണ്ടത് 6 മില്യണിലധികം കാഴ്ചക്കാരെ

മോഹൻലാൽ കേന്ദ്ര കഥാപാത്രമായ എത്തി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒടിയൻ. വലിയ വിമർശനങ്ങളും അതുപോലെതന്നെ ബോക്സ് ഓഫീസ് തിരിച്ചടികൾ നേരിട്ട മോഹൻലാൽ ചിത്രം കൂടിയായിരുന്നു ഒടിയൻ. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ഒരു പുതിയ വാർത്തയാണ് മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്.

ചിത്രത്തിൻറെ ഹിന്ദി ഡബ്ബിംഗ് പതിപ്പ് എട്ട് ദിവസം കൊണ്ട് ആറ് മില്യണിലധികം കാഴ്ചക്കാരെ ആണ് ലഭിച്ചിരിക്കുന്നത്. പെന്‍ മൂവിസാണ് ഒടിയന്‍ ഹിന്ദി പതിപ്പ് വിതരണാവകാശം നേടി വിവരമറിയിച്ചത്. അതുകൂടാതെ ആര്‍.ആര്‍.ആര്‍ സിനിമയുടെ ഹിന്ദി വിതരണാവകാശം പെന്‍ സ്റ്റുഡിയോസിനായിരുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ഒടിയന്റെ അവകാശം പെന്‍ സിനിമാസ് ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന ശ്രീകുമാര്‍ അറിയിച്ചിട്ടുണ്ട് ,കൂടാതെ ചിത്രത്തിൻറെ സംവിധായകനെന്ന നിലയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വർക്ക് ആണ് അതെന്നും സിനിമയുടെ അവകാശം പെന്‍ മൂവീസ് ഏറ്റെടുത്തതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ് എന്നും അറിയിച്ചു . പെന്‍ മൂവീസ് സിനിമയുടെ സ്‌കെയിലിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുകയും അതിന്റെ ക്രിയാത്മകതക്ക് കോട്ടം തട്ടാതെ അവതരിപ്പിക്കാന്‍ സാധിക്കട്ടെ എന്നും താരം ആഗ്രഹിക്കുന്നതായി പറഞ്ഞു, ചിത്രത്തിൽ മോഹൻലാൽ മഞ്ജു വാര്യർ പ്രകാശ് രാജ് എന്നിവർ ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് . ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തില്‍ നേടിയെന്നായിരുന്നു പുറത്തുവന്ന അന്നത്തെ വിവരങ്ങൾ

RELATED ARTICLES
- Advertisment -

Most Popular

Recent Comments