Friday, March 29, 2024
HomeMalayalamFilm Newsആന്റണി വർഗീസിന്റെ റൊമാന്റിക് ലുക്കുമായി; ഓ മേരി ലൈല ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ആന്റണി വർഗീസിന്റെ റൊമാന്റിക് ലുക്കുമായി; ഓ മേരി ലൈല ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ആന്‍റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ ഓ മേരി ലൈല’ യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പുറത്തുവന്നിരിക്കുന്ന പോസ്റ്ററിൽ റൊമാന്റിക് ലുക്കിൽ ആണ് ആന്റണി. വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സോന ഓലിക്കൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് ഡോ.പോൾസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസ് ആണ്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും, തിരക്കഥയും , സംഭാഷണവും. ചിത്രത്തിന്‍റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു.

ഒരു കോളേജ്‌ വിദ്യാർത്ഥിയായിട്ടാണ് ആന്‍റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ബിഗ് ബഡ്ജറ്റ് മൂവി ആയിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. ആന്‍റണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ, ബ്രിട്ടോ ഡേവിസ് , നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം അങ്കിത്ത് മേനോൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. പി ആർ ഒ ശബരി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments