Tuesday, March 19, 2024
HomeMalayalamFilm Newsസുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന് വീണ്ടും കുരുക്ക്: ഹർജി തള്ളി സുപ്രീംകോടതി

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന് വീണ്ടും കുരുക്ക്: ഹർജി തള്ളി സുപ്രീംകോടതി

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന് വീണ്ടും തിരിച്ചടികൾ. ചിത്രം വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടൻ സുരേഷ് ഗോപിയും ചിത്രത്തിൻറെ മറ്റ് അണിയറ പ്രവർത്തകരും നൽകിയ പ്രത്യേക അനുമതി ഹർജി സുപ്രീം കോടതി തള്ളിയതായി പുതിയ റിപ്പോർട്ട്.നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായകന്‍.

പൃഥ്വിരാജ് നായകനാവുന്ന ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയചിത്രം കടുവയുടെ തിരക്കഥാകൃത്ത് ആയ ജിനു എബ്രഹാം നൽകിയ പകർപ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് ഒറ്റക്കൊമ്പൻ ടീം കൊടുത്ത ഹർജിയാണ് നിലവിൽ സുപ്രീംകോടതി തള്ളിയിരിക്കുന്നത് .ഒറ്റക്കൊമ്പൻ എന്ന ചിത്രം തൻറെ തിരക്കഥ ആസ്പദമാക്കിയിട്ടുള്ളത് ആണെന്ന് ആരോപിച്ചായിരുന്നു തിരക്കഥാകൃത്തായ ജിനു കേസ് ഫയൽ ചെയ്തത് .

നിലവിലത്തെ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി തീരുമാനിക്കുകയും വിചാരണ വേഗത്തിലാക്കാൻ വിചാരണക്കോടതിയോട് നിർദ്ദേശിക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. മാത്രമല്ല അധികം വൈകാതെ തന്നെ. ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വർഷത്തിനകം തീർപ്പാക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments