Saturday, April 20, 2024
HomeMalayalamFilm News"ചെറുപ്പക്കാരെ പാർട്ടിയിൽ പിടിച്ചു നിർത്താൻ കമ്മ്യൂണിസ്റ്റ് മാട്രിമോണി എന്ന ആശയം ഉയർത്തി കെ. കെ "...

“ചെറുപ്പക്കാരെ പാർട്ടിയിൽ പിടിച്ചു നിർത്താൻ കമ്മ്യൂണിസ്റ്റ് മാട്രിമോണി എന്ന ആശയം ഉയർത്തി കെ. കെ ” ! ‘പടച്ചോനേ ഇങ്ങള് കാത്തോളീ’യുടെ രണ്ടാമത്തെ ടീസർ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു

ബിജിത് ബാല സംവിധാനം ചെയ്ത ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ “പടച്ചോനെ ഇങ്ങള് കാത്തോളീ ” എന്ന സിനിമയുടെ ടീസർ ഇന്ന് വൈകിട്ട് 6 മണിക്ക് യൂട്യൂബിൽ കൂടി റിലീസ് ചെയ്തിരുന്നു, മികച്ച പ്രതികരണങ്ങൾ ആണ് ടീസറിന് ലഭിക്കുന്നത്.ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ആണ് ഒരു സമ്പൂർണ്ണ കോമഡി ചിത്രം പുറത്തിറങ്ങുന്നത് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

ശ്രീനാഥ് ഭാസി, ആൻ ശീതൾ , ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. “വെള്ളം”, “അപ്പൻ” എന്നിവയാണ് ഇവർ നിർമ്മിച്ച മറ്റ് രണ്ട് ചിത്രങ്ങൾ.

രചന – പ്രദീപ് കുമാർ കാവുംന്തറ, എഡിറ്റിങ്ങ് – കിരൺ ദാസ്, ഛായാഗ്രഹണം – വിഷ്ണു പ്രസാദ്, ആർട്ട് ഡയറക്ടർ- അർക്കൻ എസ് കർമ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം – സുജിത്ത് മട്ടന്നൂർ, പി ആർ ഓ – മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ് – ഹുവൈസ് (മാക്സ്സോ)

RELATED ARTICLES
- Advertisment -

Most Popular

Recent Comments