ശ്രീനാഥ് ഭാസി, ആൻ ശീതൾ, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബിജിത് ബാല സംവിധാനം ചെയ്ത ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ റിലീസ് ചെയ്തു. ദിനേശനായി ശ്രീനാഥ് ഭാസിയും രേണുകയായി ആൻ ശീതളും ഇന്ദുവായി ഗ്രേസ് ആന്റണിയും പ്രത്യക്ഷപ്പെട്ട ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘വെള്ളം’, ‘അപ്പൻ’ എന്നീ സിനിമകളുടെ നിർമ്മാതാക്കളായ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല എന്നിവരാണ് മറ്റ് താരങ്ങൾ.
ഗ്രാമീണ പശ്ചാത്തലത്തിൽ പ്രണയം, രാഷ്ട്രീയം, നർമ്മം, സംഗീതം എന്നിവക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് പ്രദീപ് കുമാർ കാവുംന്തറയാണ്. ‘ക്ലീൻ യു’ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ആക്ഷേപഹാസ്യമാണ്.
ഛായാഗ്രഹണം- വിഷ്ണു പ്രസാദ്, ചിത്രസംയോജനം- കിരൺ ദാസ്, പശ്ചാത്തല സംഗീതം- രാം ശരത്ത്, ആർട്ട് ഡയറക്ടർ- അർക്കൻ എസ് കർമ്മ, മേയ്ക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പി.ആർ.ഒ- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ്- ഹുവൈസ് (മാക്സ്സോ) എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.