Friday, April 19, 2024
HomeMalayalamFilm Newsപടച്ചോനേ ഇങ്ങള് കാത്തോളീ: ശ്രീനാഥ് ഭാസിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പടച്ചോനേ ഇങ്ങള് കാത്തോളീ: ശ്രീനാഥ് ഭാസിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാളസിനിമയുടെ യുവ നടൻ ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. നായികാ വേഷത്തിലെത്തുന്നത് ശീതൾ ആണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജിത് ബാലയാണ്. ശ്രീനാഥ് ഭാസിയുടെ ചിത്രത്തിലെ ഒഫീഷ്യൽ ക്യാരക്ടർ ലുക്ക് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴിതാ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിൽ ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര് സഖാവ് ദിനേശൻ എന്നാണ്.ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട്‌ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത് പ്രദീപ് കുമാർ കാവുംതറയാണ്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രത്തിലെ പ്രമേയംഅണിയിച്ചൊരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട് ,അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ,ഗ്രേസ്‌ ആൻ്റണി, രസ്ന പവിത്രൻ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, തുടങ്ങി നിരവധി താരങ്ങൾ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുഞ്ഞു പ്രേക്ഷകർക്ക് മുന്നിൽ ഒരു മുഴുനീള എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് ,മാത്രമല്ല അതിഥി വേഷത്തിലെത്തുന്നത് സണ്ണിവെയിൻ ആണ് , ചിത്രത്തിന് സംഗീതമൊരുക്കിയത് ഷാൻ റഹ്മാനാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments