Categories: Film NewsMalayalam

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’ ഒരുങ്ങുന്നു. വിജയ് ദൊങ്കട, ശ്രീനിവാസുലു പി.വി, ശ്രീധർ മക്കുവ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദർശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ‘പർദ്ദ’. ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത് നടി സാമന്തയും സംവിധായകരായ രാജ് & ഡി.കെ.യുമാണ്.

ഡൽഹി, ഹിമാചൽ പ്രദേശ്, ഗ്രാമീണ പ്രദേശങ്ങൾ എന്നിവ പ്രധാന ലൊക്കേഷനുകളായ ‘പർദ്ദ’യുടെ ഷൂട്ടിംഗ് മെയിൽ ഹൈദരാബാദിൽ പൂർത്തിയാകും. പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം, ആഴത്തിൽ ചിന്തിപ്പിക്കുന്നതും പുതുമയാർന്നതും ശക്തവുമായ ഒരു കഥ അവതരിപ്പിക്കാനാണ് ‘പർദ്ദ’യിലൂടെ ഞങ്ങൾ ശ്രമിക്കുന്നത്.” ചിത്രത്തിൻ്റെ സംവിധായകൻ പ്രവീൺ കാന്ദ്രെഗുല പറഞ്ഞു. ഒരു നീണ്ടയാത്രയാണ് ഈ ചിത്രം യാഥാർഥ്യമാകുന്നതോടെ അവസാനിക്കുന്നത്. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്താൻ കാത്തിരിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങളുടെ ഈ ചിത്രം ഒരു കഥ എന്നതിലുപരി ഒരു അനുഭവമാണ്, കാഴ്ചക്കാരെ മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ടുപോകുന്ന ഒരു യാത്രയാണ്”, നിർമ്മാതാവ് വിജയ് ഡോങ്കട പറഞ്ഞു.

രോഹിത് കോപ്പുവാണ് ‘പർദ്ദ’യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. വനമാലിയുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. പൂജിത ശ്രീകാന്തിയും പ്രഹാസ് ബൊപ്പുടിയുംമാണ് തിരക്കഥ. കൃഷ്ണ പ്രത്യുഷ സ്ക്രിപ്റ്റ് ഡോക്ടറായി പ്രവർത്തിച്ചു. മൃദുൽ സുജിത് ഛായാഗ്രഹണവും ധർമേന്ദ്ര കകരള എഡിറ്റിഗും നിർവ്വഹിച്ചു. വരുൺ വേണുഗോപാൽ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നു. ശ്രീനിവാസ് കലിംഗ കലാസംവിധായകനായ ‘പർദ്ദ’യുടെ വസ്ത്രാലങ്കാരം നിർവ്വഹിച്ചത് പൂജിത തടികൊണ്ട. ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടർ – അഭിനയ് ചിലുകമാരി. സ്റ്റിൽ ഫോട്ടോഗ്രാഫി – നർസിംഗറാവു കോമനബെല്ലി. ചിത്രത്തിൻ്റെ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). ഡിസൈൻ നിർവ്വഹിക്കുന്നത് അനിൽ & ഭാനു

ICG Malayalam

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

6 days ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago