മലയാള സിനിമയിലും തെന്നിന്ത്യയിലും ബോളിവുഡിലും സാന്നിധ്യമറിയിച്ച പ്രിയങ്കരിയായ നടിയാണ് പാർവതി തിരുവോത്ത്. അവതാരികയായാണ് പാർവതി കരിയർ ആരംഭിച്ചത് ,പിന്നീട് മലയാളത്തിലും തെലുങ്കിലും യുവനടിമാരിൽ ശ്രദ്ധേയയാകാൻ പാർവ്വതിക്ക് അധികകാലം വേണ്ടിവന്നില്ല ,മലയാളത്തിൽ വിനോദയാത്ര, ഫ്ലാഷ്, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു ശ്രദ്ധ നേടിയെടുത്തു. അഭിനയ കാലത്തെ ഇടവേളയ്ക്കു കുറിച്ച് താരം ഇപ്പോഴിതാ ഒരു മാധ്യമത്തോട് തുറന്നു പറയുകയാണ്.
ഏകദേശം മൂന്നു വർഷക്കാലം താൻ അഭിനയരംഗത്തു നിന്നും മാറി നിൽക്കുകയായിരുന്നു, ഒരു ഇടവേള ആയിരുന്നില്ല ആ കാലഘട്ടത്തിൽ അവസരങ്ങൾ ഒന്നും വന്നിട്ടുണ്ടായിരുന്നില്ല ,പഠനം തുടർന്നു കൊണ്ടുപോകാൻ ഒരുപാടുപേർ നിർദ്ദേശിച്ചു, പക്ഷേ ലക്ഷ്യം സിനിമയാണ് എന്ന പൂർണ ബോധ്യമുള്ളതിനാൽ കാത്തിരുന്നു.
നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും നല്ല അവസരങ്ങൾ തനിക്ക് വരുമെന്ന് വിശ്വാസമുണ്ടായിരുന്നു, അങ്ങനെയായിരുന്നു ധനുഷ് കേന്ദ്രകഥാപാത്രമായി എത്തിയ മരിയാനിൽഒരു ശ്രദ്ധേയമായ കഥാപാത്രം ലഭിച്ചു , ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു ,പിന്നീടങ്ങോട്ട് സിനിമയെ വളരെ സീരിയസ് ആയി കാണുകയായിരുന്നു.
അഭിനയ ജീവിതത്തിൽ ഏറെ സന്തോഷിക്കുന്ന ഒരു കാലഘട്ടം ഇപ്പോഴാണ് എന്നും പറഞ്ഞു.മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുഴുവാണ് പാർവതിയുടെ പുറത്തിറങ്ങാനുള്ള ചിത്രം
Recent Comments