പ്രണയം നിറച്ച കണ്ണുകളും ശാലീന സൗന്ദര്യവുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് പാർവതി. മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം നായികയായി, സഹ നായികയായി, അനിയത്തിയായും ഒക്കെ വേഷം ചെയ്ത പാർവതി മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു. ഏറെക്കാലമായി അഭിനയരംഗത്തു നിന്നും മാറി നിൽക്കുന്ന പാർവ്വതിയുടെ ഓരോ ചെറിയ വിശേഷങ്ങൾ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.നടിയുടെ ഇപ്പോഴത്തെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറൽ ആയി മാറുന്നത് .
കേരള ഗെയിംസിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് നടി പാര്‍വതി അതിഥിയായെത്തിയത്. കൈത്തറി വസ്ത്രമണിഞ്ഞ് 250 േലറെപ്പേര്‍ അണിനിരന്ന ഫാഷന്‍ ഷോയിൽ ഏറ്റവുമധികം തിളങ്ങിയതും പാർവതി തന്നെയായിരുന്നു. വേദിയിലെത്തിയപ്പോൾ ആയിരങ്ങളുടെ കയ്യടികൾ ആണ് പാർവ്വതിക്ക് ലഭിച്ചത്. സുന്ദരി മാർക്കിടയിൽ പാർവതിയും റാമ്പിൽ വാക്ക് ചെയ്തു.
ഒളിംപിക് അസോസിയേഷന്‍ നടത്തുന്ന കേരള ഗെയിംസിന്റെ പ്രചരണാര്‍ത്ഥം തിരുവനന്തപുരത്തെ വീവേഴ്സ് വില്ലേജാണ് ഈ മനോഹരമായ ഫാഷൻഷോ സംഘടിപ്പിച്ചിരിക്കുന്നത്. പാർവതിയുടെ സാന്നിധ്യമായിരുന്നു ഷോയിലെ ഏറ്റവുമധികം ഹൈലൈറ്റ് ,സിനിമയിലേക്ക് തിരിച്ചു വരുന്ന കാര്യത്തെപ്പറ്റി പാർവതി ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ പാർവതിയുടെ ഓരോ ചെറിയ വിശേഷങ്ങളും ആരാധകർക്ക് അറിയാൻ ഏറെ ഇഷ്ടമാണ്. ഇപ്പോഴും ആരാധകർ വെള്ളിത്തിരയിൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു നടി കൂടിയാണ് പാർവതി. താരം ചുവടുവെച്ച് എത്തിയപ്പോൾ ആരാധകരും ആവേശത്തിലായിരുന്നു.ഇഷ്ടപ്പെട്ട നടിയെ നേരിൽകണ്ടതിൻറെ ഹർഷാരവം ആയിരുന്നു ചടങ്ങിൽ എങ്ങും.