Friday, April 26, 2024
HomeMalayalamദൈവത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ: രാമനവമി റാലിയിലെ ഹിന്ദുത്വ പ്രതിഷേധത്തിൽ പ്രതികരണവുമായി പാർവതി തിരുവോത്ത്

ദൈവത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ: രാമനവമി റാലിയിലെ ഹിന്ദുത്വ പ്രതിഷേധത്തിൽ പ്രതികരണവുമായി പാർവതി തിരുവോത്ത്

രാമനവമി റാലിയുടെ ഭാഗമായുള്ള ഹിന്ദുത്വ ആക്രമണങ്ങളില്‍ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇപ്പോഴിതാ മലയാളം സിനിമയിൽ സജീവമായ താരം നടി പാർവതി തിരുവോത്ത് അഭിപ്രായവുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ദൈവത്തിന്റെ പേരില്‍, തീവ്രവാദം(In the name of God. terrerisom) എന്നാണ് ആക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്ത താരം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതിയത്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ നിലപാടുകൾ വ്യക്തമാക്കാൻ പാർവ്വതി മടി കാണിക്കാറില്ല. അതുകൊണ്ടുതന്നെ താരതമ്യേന വിമർശകരും താരത്തിന് സോഷ്യൽ മീഡിയയിൽ ഉണ്ട്. പക്ഷേ വിമർശനം വന്നാലും അഭിപ്രായങ്ങൾ തുറന്നു പറയാൻ പാർവതി പലപ്പോഴും ശ്രമിക്കാറുണ്ട്.

ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങി നാല് സംസ്ഥാനങ്ങളില്‍ ആണ് നിലവിൽ ആക്രമണങ്ങൾ തുടരുന്നത്.’ഈ സ്ഥലങ്ങളുമായി ബന്ധപ്പെട്ട വാർത്തയാണ് പാർവതി പങ്കുവെച്ചത്.

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ആക്രമണം ശക്തമായതിനെ തുടർന്ന് നിലവിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് സുരക്ഷ സേനയെ നിലവിൽ അധികൃതർ വിന്യസിച്ചിട്ടുണ്ട്, രാമനവമി ആഘോഷത്തിലേക്ക്കല്ലെറിഞ്ഞെന്നാരോപിച്ചായിരുന്നു ആദ്യം അക്രമണം ശക്തമായത്. തുടർന്ന് ഇവിടെ പോലീസ് ശക്തമാവുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു . ശക്തമായ നിലപാടുകളും രാഷ്ട്രീയ നിലപാടുകളും പാർവതി സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട് ,മലയാള സിനിമയിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ താരം തുറന്ന് പ്രതികരണവുമായി പലപ്പോഴും രംഗത്തെത്തിയിട്ടുള്ളതാണ്. ഈ വിഷയത്തിലും താരത്തിന്റ പ്രതികരണം പ്രേക്ഷകരും കാത്തിരുന്നതാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments