Thursday, April 25, 2024
HomeMalayalamസസ്‌നേഹം നടി അഞ്ജന കെആർ വിവാഹിതയായി : ആശംസകളുമായി മിനിസ്ക്രീൻ ലോകം

സസ്‌നേഹം നടി അഞ്ജന കെആർ വിവാഹിതയായി : ആശംസകളുമായി മിനിസ്ക്രീൻ ലോകം

സസ്നേഹം എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അഞ്ജന കെആർ. താരത്തിൻറെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ക്ഷേത്രത്തിൽ വെച്ച് ഏറ്റവും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വെച്ചാണ് വിവാഹം നടന്നിരിക്കുന്നത്. വിവാഹത്തിന് അഞ്ജന ധരിച്ചത് കസവു സെറ്റ് സാരി ആയിരുന്നു, വളരെ സിമ്പിൾ ആയാണ് വിവാഹം നടത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ വിവാഹത്തിൻറെ വീഡിയോകൾ ഒക്കെ പുറത്തുവന്നിരിക്കുകയാണ്. മിനിസ്ക്രീൻ പരമ്പരയിലെ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് അഞ്ജനക്ക് ആശംസകളുമായി രംഗത്തെത്തിയത് .വിവാഹനിശ്ചയ വാർത്ത സോഷ്യൽ മീഡിയ ഏറെ വൈറലായിരുന്നു, വിവാഹനിശ്ചയ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.

ലഖ്‌നൗ ആസ്ഥാനമായുള്ള ഷെഫാണ് അഞ്ജനയുടെ പ്രതിശ്രുത വരൻ എന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ .
‘ഗുൽമോഹർ’ എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്നു താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത് ,ചിത്രത്തിൽ ബാലതാരത്തിൽ വേഷമായിരുന്നു അഞ്ജന യ്ക്ക് ലഭിച്ചത്. പിന്നീട് തമിഴിലേക്കും കടന്നു ,സസ്നേഹം എന്ന പരമ്പരയിൽ ആയിരുന്നു താരത്തിന് ഏറ്റവുമധികം ആരാധകരെ നേടിക്കൊടുത്തത്. അതിലൂടെ തന്നെയാണ് അഞ്ജനയെ മലയാളി പ്രേക്ഷകർക്കിടയിത് സുപരിചിതയായത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതം തുടരുമോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments