Wednesday, April 24, 2024
HomeMalayalamഅമ്മ കുട്ടിയും കണ്മണി കുട്ടിയും !!! മാതൃദിനത്തിൽ സുന്ദരികളായി മുക്തയും മകളും

അമ്മ കുട്ടിയും കണ്മണി കുട്ടിയും !!! മാതൃദിനത്തിൽ സുന്ദരികളായി മുക്തയും മകളും

മാതൃദിനത്തിൽ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് സോഷ്യൽ മീഡിയ തങ്ങളുടെ സന്തോഷം നിറഞ്ഞ പോസ്റ്റുകൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ മലയാളത്തിലെ ഒരു പിടി നല്ല ചിത്രങ്ങൾ കൈകാര്യം ചെയ്തത് ശ്രദ്ധ നേടിയ നടി മുക്തയും മകളോടൊപ്പം ഉള്ള ഏറ്റവും പുതിയ ചിത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. മുക്തയെ പോലെ തന്നെ മലയാളികൾക്ക് വളരെ പരിചിതമാണ് മുക്തയുടെ മകൾ കിയാര എന്ന കണ്മണി കുട്ടിയും. അമ്മയെ പോലെ തന്നെ മകളും അഭിനയരംഗത്തേക്ക് സജീവമാകാനൊരുങ്ങുകയാണ്.

സുരാജ് വെഞ്ഞാറമൂട് ഇന്ദ്രജിത്ത് എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന പത്താം വളവ് എന്ന ചിത്രത്തിലാണ് കൺമണി ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത് ,ചിത്രം സംവിധാനം ചെയ്യുന്നത് പത്മകുമാറാണ്.

ചിത്രത്തിൻറെ റിലീസുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളിലും കണ്മണി വരാറുണ്ട്. യൂട്യൂബ് ചാനലിൽ താരം വളരെ സജീവമാണ്. മാതൃദിനത്തിൽ അമ്മയെ ചേർത്തുപിടിക്കുന്ന കണ്മണിയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത് ,ഇരുവരും ഗ്രീൻ -റെഡ് കോമ്പിനേഷൻ ഉള്ള വേഷമാണ് ധരിച്ചിരിക്കുന്നത്.

മുക്ത സാരിയിൽ അതിസുന്ദരിയായ ആണ് ചിത്രത്തിൽ എത്തിയത്. കണ്മണി ഫ്രോക്ക് ആണ് ധരിച്ചിരിക്കുന്നത്. ഇരുവരും സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. കണ്മണിയുടെ ഓരോ വിശേഷങ്ങളും നടി പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments