Friday, September 29, 2023
HomeMalayalamFilm Newsഅപ്പാനി ശരത് നായകനായെത്തുന്ന ‘പോയിന്റ് റേഞ്ച്';ട്രെയിലർ റിലീസായി

അപ്പാനി ശരത് നായകനായെത്തുന്ന ‘പോയിന്റ് റേഞ്ച്’;ട്രെയിലർ റിലീസായി

അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാട് സംവിധാനം നിർവ്വഹിച്ച ആക്ഷൻ ക്യാമ്പസ്‌ ചിത്രം ‘പോയിന്റ് റേഞ്ച്’ റിലീസിനൊരുങ്ങുന്നു. ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ആഗസ്ത് 18 മുതൽ തിയേറ്ററുകളിലെത്തും. ഡി എം പ്രൊഡക്ഷൻ ഹൗസും, ഗുഡ് ഫെല്ലാസ് ഇൻ ഫിലിസും ചേർന്നാണ് പ്രദർശനത്തിനെത്തിക്കുന്നത്.

ചിത്രത്തിൽ ‘ആദി’ എന്ന കഥാപാത്രത്തെയാണ് അപ്പാനി ശരത് അവതരിപ്പിക്കുന്നത്. റിയാസ്ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, ജോയി ജോണ്‍ ആന്റണി,ആരോള്‍ ഡി ഷങ്കര്‍, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ (ഗാവന്‍ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍, ഫെസ്സി പ്രജീഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായി ചിത്രീകിച്ച ചിത്രം ക്യാമ്പസ്‌ രാഷ്രീയം, പക, പ്രണയം എന്നീ വികാരങ്ങളിലൂടെയാണ് കടന്നുപോവുന്നത്. മിഥുന്‍ സുബ്രന്റെതാണ് കഥക്ക് ബോണി അസ്സനാറാണ് തിരക്കഥ തയ്യാറാക്കിയത്.

ടോണ്‍സ് അലക്‌സ് ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം സുധീര്‍ ത്രീഡി ക്രാഫ്റ്റാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഫ്രാന്‍സിസ് ജിജോയും, അജയ് ഗോപാലും, അജു സാജനും ചേര്‍ന്ന് വരികൾ ഒരുക്കിയ ​ഗാനങ്ങൾക്ക് പ്രദീപ് ബാബു, ബിമല്‍ പങ്കജ്, സായി ബാലന്‍ എന്നിവര്‍ ചേര്‍ന്നാണ് സം​ഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ ‘കുളിരേ കനവേ’, ‘തച്ചക് മച്ചക്’ എന്നീ ഗാനങ്ങളും ‘തച്ചക്ക് മച്ചക്ക് ‘എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും നേരത്തെ പുറത്തുവിട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments