‘വീര രാജ വീര’ ; പൊന്നിയിൻ സെൽവൻ 2 ലെ പുതിയ ലിറിക്കൽ വീഡിയോ പുറത്ത്

ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തൂത്തുവാരി നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനായിരുന്നു പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം കേരളത്തിൽ വിതരണം ചെയ്തിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28ന് ലോകമെമ്പാടും  റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ഗാനത്തിലെ ലിറിക്കൽ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വീര രാജ വീര എന്ന ഗാനത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയിരുന്നത്. ആദ്യം മുതൽ അവസാനം വരെ പൂർണമായും സംഗീത പ്രേമികൾക്ക് വിരുന്ന് നൽകുന്ന രീതിയിലാണ് ഗാനം പോകുന്നത്.

ശങ്കർ മഹാദേവൻ, ചിത്ര, ഹരിണി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണനാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം വമ്പൻ വിജയമായതോടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് ദിവസങ്ങൾ എണ്ണുകയായിരുന്നു ആരാധകർ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ് രണ്ടാം ഭാഗവും ചിത്രം കേരളത്തിലേക്ക് വിതരണം ചെയ്യുന്നത്.

ഐശ്വര്യ റായ്, ചിയാൻ വിക്രം, ജയം രവി, കാർത്തി, തൃഷ കൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ ശരത് കുമാർ, പ്രഭു, ജയറാം, ലാൽ, കിഷോർ, ശോഭിത, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്. ലൈക്കാ പ്രൊഡക്‌ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. എ.ആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രവി വർമ്മൻ ഛായാഗ്രഹണവും തോട്ടാ ധരണി കലാ സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഏപ്രിൽ 28-ന് ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. തമിഴ്, ഹിന്ദി, തെലുഗു, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. പി ആർ ഒ – ശബരി

Hot this week

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Esther Anil

Esther Anil Photos Stills Gallery | Actress Esther Anil...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img