Sunday, September 24, 2023
HomeMalayalamമിസ്സ് യു മൈ ഗേൾസ്!!! പെൺ മക്കളോടൊപ്പം സ്റ്റൈലിഷായി പൂർണിമ ഇന്ദ്രജിത്ത്

മിസ്സ് യു മൈ ഗേൾസ്!!! പെൺ മക്കളോടൊപ്പം സ്റ്റൈലിഷായി പൂർണിമ ഇന്ദ്രജിത്ത്

ആരാധകരുടെ പ്രിയപ്പെട്ട സന്തൂർ മമ്മിയാണ് പൂർണിമ ഇന്ദ്രജിത്ത്. പ്രാണ എന്ന് വസ്ത്ര വിപണന ബ്രാൻഡിന്റെ ഉടമസ്ഥയായ പൂർണിമ അഭിനയ രംഗത്തേക്കാൾ കൂടുതൽ തിളങ്ങുന്നത് ഇപ്പോൾ ബിസിനസ് മേഖലയിൽ ആണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രാണ എന്ന ബ്രാൻഡ് പൂർണിമ വളർത്തിയെടുത്തത് . താരത്തിന്റെ രണ്ട് പെൺമക്കൾ ഒപ്പം നിൽക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് .

പ്രാർത്ഥന -നക്ഷത്ര എന്നാണ് പൂർണിമയുടെ രണ്ട് പെൺമക്കളുടെയും പേരുകൾ ,രണ്ടുപേരും പ്രേക്ഷകർക്ക് സുപരിചിതരാണ്, വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടിയത്. അടുത്ത കാലത്തായിരുന്നു പൂർണ്ണിമ ആൻഡമാനിൽ പോയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തത് .ഏറ്റവും പുതിയ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയിട്ടുള്ളത്, മിസ്സ് യു എന്നായിരുന്നു താരം ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

പ്രാർത്ഥനയും നക്ഷത്രയും പ്രേക്ഷകർക്ക് സുപരിചിതയായ താരപുത്രിമാർ ആണ്, പ്രാർത്ഥന ഇപ്പോൾ ഗാനരംഗത്ത് വളരെ സജീവമാണ്, നക്ഷത്രയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച് കഴിഞ്ഞു .രണ്ടുപേരും മലയാള സിനിമയിൽ സജീവമാകുന്നത് കാണാനാണ് ആരാധകരും കാത്തിരിക്കുന്നത്. ഇന്ദ്രജിത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആയിരുന്നു പത്താം വളവ്. ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ വേഷത്തിലായിരുന്നു ഇന്ദ്രജിത്ത് എത്തിയത്. തീയേറ്ററിൽ മികച്ച റെസ്പോൺസ് ആയിരുന്നു ചിത്രം നേടിയെടുത്തത്.പൂർണിമ ആകട്ടെ രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്, നിവിൻ പോളിയാണ് ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments