Thursday, April 18, 2024
HomeMalayalamആൻഡമാനിൽ അവധി യാത്രയുമായി പൂർണിമ ഇന്ദ്രജിത്ത്!!! സ്റ്റൈലിഷ് ചിത്രങ്ങൾ ഇതാ

ആൻഡമാനിൽ അവധി യാത്രയുമായി പൂർണിമ ഇന്ദ്രജിത്ത്!!! സ്റ്റൈലിഷ് ചിത്രങ്ങൾ ഇതാ

മലയാളത്തിലെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് നടൻ സുകുമാരന്റെത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമാ മേഖലയിൽ സജീവമായ താരങ്ങളാണ് . മരുമക്കളായ പൂർണിമയും സുപ്രിയയും ഇപ്പോൾ സിനിമ ജീവിതത്തിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. സുപ്രിയ നിർമാതാവായാണ് മലയാളസിനിമയിൽ നിലകൊള്ളുന്നത്, എന്നാൽ പൂർണിമ ആകട്ടെ നടിയായും അവതാരികയായും ബിസിനസ് കാരിയായി ശ്രദ്ധ പിടിച്ചുപറ്റി കൊണ്ടിരിക്കുകയാണ്.

പ്രാണ എന്ന വസ്ത്ര വിപണന ബ്രാൻഡ് ആണ് പൂർണിമയുടെത്. വസ്ത്ര വിപണന രംഗത്ത് കേരളത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതാ സംരംഭക കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്. ഏറെക്കാലമായി താരം അഭിനയരംഗത്തോട് വിടപറഞ്ഞ് ഇരിക്കുകയായിരുന്നു, പിന്നീടാണ് ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയത്. ശേഷം ഒരുപിടി ചിത്രങ്ങളിലും താരം കമ്മിറ്റ് ചെയ്തു. അതിനിടയ്ക്ക് ബിസിനസ് രംഗത്ത് സജീവമായി തുടരുന്നുണ്ടായിരുന്നു .

മിനിസ്ക്രീൻപരമ്പരകളിൽ കൂടെയും മിനിസ്ക്രീൻ ഷോകളിലൂടെയും ആയിരുന്നു പൂർണിമ പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീടാണ് താരം അഭിനയരംഗത്തേക്ക് വന്നത്. ഊമക്കുയിൽ, സ്ത്രീ ഒരു സാന്ത്വനം ,പെയ്തൊഴിയാതെ ,വേനൽ മഴ, നിഴലുകൾ തുടങ്ങി പരമ്പരകളിലും സിനിമകളിലും വേഷമിട്ടു .വല്യേട്ടൻ ,മേഘമൽഹാർ തുടങ്ങിയ സിനിമകളിൽ താരത്തിന് നല്ല വേഷങ്ങൾ ലഭിച്ചു.
നടൻ ഇന്ദ്രജിത്തും മലയാള സിനിമയിൽ ഇടം നേടിക്കൊണ്ടിരിക്കുകയാണ്, ഈ തിരക്കിനിടയിൽ പൂർണിമ ഇപ്പോൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ യാത്ര പോയ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത് .ഏറ്റവും പുതിയ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയെടുത്തത്.കൂ മമ്മി എന്നാണ് ആരാധകർ പൂർണിമയെ സ്നേഹത്തോടെ വിളിക്കാറുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments