Friday, March 29, 2024
HomeMalayalamFilm News'കണ്ണ് കൊണ്ട് നുള്ളി': പ്രകാശൻ പറക്കട്ടെ ചിത്രത്തിലെ പുതിയ ഗാനം ട്രെൻഡിങ്ങിൽ

‘കണ്ണ് കൊണ്ട് നുള്ളി’: പ്രകാശൻ പറക്കട്ടെ ചിത്രത്തിലെ പുതിയ ഗാനം ട്രെൻഡിങ്ങിൽ

ദിലീഷ് പോത്തൻ , മാത്യു തോമസ്, അജു വർഗീസ് , സൈജു കുറുപ്പ് ധ്യാൻ ശ്രീനിവാസൻ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകാശം പറക്കട്ടെ .ചിത്രം സംവിധാനം ചെയ്യുന്നത് ഷഹദ് ആണ് ,ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമായ കണ്ണു കൊണ്ടു നുള്ളി എന്ന മനോഹരഗാനം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഷാൻ റഹ്മാൻ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. മനു മഞ്ജിത്തിന്റേതാണ് മനോഹരമായ വരികൾ.

ചിത്രം ജൂൺ 17 മുതൽ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. മാളവിക മനോജാണ് ചിത്രത്തിൽ നായികയാകുന്നത്. നിഷാ സാരംഗ്, സ്മിനു സിജോ ,ശ്രീജിത്ത് രവി, ഗോവിന്ദ് വി. പെെ,
തുടങ്ങിയവർക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചായാഗ്രഹണം നിർവഹിക്കുന്നത് ഗുരുപ്രസാദ്.എഡിറ്റർ രതിൻ രാധാകൃഷ്ണൻ, സൗണ്ട് ഷെഫിൻ മായൻ , കല ഷാജി മുകുന്ദ്, ചമയം വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം സുജിത് സി എസ്, സ്റ്റിൽസ് ഷിജിൻ രാജ് പി, പരസ്യകല മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ -ദിനിൽ ബാബു, നിർമ്മാണ നിർവ്വഹണം സജീവ് ചന്തിരൂർ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, അഭിലാഷ് ശ്രീരംഗൻ, പി ആർ ഒ മഞ്ജു ഗോപിനാഥ് തുടങ്ങിയവരാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments