Thursday, March 28, 2024
HomeMalayalamFilm Newsഷറഫുദ്ദീൻ നായകനാകുന്ന ''പ്രിയൻ ഓട്ടത്തിലാണ് ": ട്രെയിലർ പുറത്ത്

ഷറഫുദ്ദീൻ നായകനാകുന്ന ”പ്രിയൻ ഓട്ടത്തിലാണ് “: ട്രെയിലർ പുറത്ത്

ഷറഫുദ്ദീൻ നൈല ഉഷ, അപർണ ദാസ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആന്റണി സോണിയാണ്‌. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്.
പ്രിയദർശൻ എന്ന ടൈറ്റിൽ കഥാപാത്രത്തിൽ ആണ് ചിത്രത്തിൽ ഷറഫുദ്ദീൻ എത്തുന്നത്

ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ,ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ,  വിനോദ്
കെടാമംഗലം,ആർ ജെ. , കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ,ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്,അനാർക്കലി മരിക്കാർ  തുടങ്ങി മലയാള സിനിമയിലെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

വൗ സിനിമാസിന്റെ ബാനറിൽ
സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.പി എൻ ഉണ്ണികൃഷ്ണൻ ആണ്. ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് അഭയകുമാർ കെ,അനിൽ കുര്യൻ എന്നിവർ ചേർന്നാണ്.ശബരീഷ് വർമ്മ, വിനായക് ശശികുമാർ, പ്രജീഷ് പ്രേം എന്നിവരുടെ വരികൾക്ക് ലിജിൻ ബാംബിനോ സംഗീതം നൽകിയിരിക്കുന്നു ,എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ജോയൽ കവി.
പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി പ്രവർത്തിക്കുന്നത് അനീഷ് സി സലിം, കല രാജേഷ് പി വേലായുധൻ, മേക്കപ്പ്റോണക്സ് ആണ്. വസ്ത്രാലങ്കാരം നിർവഹിക്കുന്നത് സമീറ സനീഷ്, സ്റ്റിൽസ് ടോംസ് ജി ഒറ്റപ്ലവൻ, ഡിസൈൻസ് ഡു ഡിസൈൻസ്,സ്പോട്ട് എഡിറ്റർ ആനന്ദു ചക്രവർത്തി, ഫിനാൻസ് കൺട്രോളർഅഗ്നിവേശ്, വിഎഫ്എക്സ് പ്രോമിസ്, കളറിസ്റ്റ് ലിജു പ്രഭാകരൻ,സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് , ശ്രീ ശങ്കർ, സൗണ്ട് മിക്‌സ് വിഷ്ണു ഗോവിന്ദ്,ഡയറക്ഷൻ ടീം ദീപുലാൽ രാഘവ്, മോഹിത് നാഥ്,രഞ്ജിത്ത് റെവി,ഓസ്റ്റിൻ എബ്രഹാം, വിനായക് എസ് കുമാർ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്അനിൽ ജി നമ്പ്യാർ, പ്രോജക്ട് എക്സിക്യൂട്ടീവ് ജിതിൻ ജൂഡി കുര്യാക്കോസ് പുന്നക്കൽ, പ്രൊഡക്ഷൻ മാനേജർവിപിൻ ദാസ്,ഫിനാൻസ് മാനേജർ നിഖിൽ ചാക്കോ,ജിതിൻ പാലക്കൽ,ശരത്.മാർക്കറ്റിംഗ് സൂപ്പർവൈസർ രാജീവൻ ഫ്രാൻസിസ്.പി ആർ ഒ ആയി പ്രവർത്തിക്കുന്നത് എ എസ് ദിനേശ്,ശബരി ആണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments