Saturday, April 20, 2024
HomeMalayalamഎൻറെ ജീവിതത്തിലെ ചന്ദ്രപ്രകാശം:  പ്രിയങ്കയുടെ മകളുടെ പേരിൽ ഒളിഞ്ഞിരിക്കുന്ന വിസ്മയം

എൻറെ ജീവിതത്തിലെ ചന്ദ്രപ്രകാശം:  പ്രിയങ്കയുടെ മകളുടെ പേരിൽ ഒളിഞ്ഞിരിക്കുന്ന വിസ്മയം

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തിൽ കൂടിയാണ് കടന്നുപോകുന്നത്. അടുത്തിടെയായിരുന്നു ഇരുവരും
തങ്ങളുടെ ആദ്യ കുഞ്ഞിനെ വാടക ഗർഭപാത്രത്തിലൂടെ സ്വീകരിച്ച വാർത്ത പുറത്തുവിട്ടത് .കുഞ്ഞു ജനിച്ചതുമുതൽ താരങ്ങൾ നിങ്ങളുടെ വീട്ടിലെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും ആകാംക്ഷയാണ്. വളരെ കുറച്ചു വാർത്തകൾ മാത്രമേ താരകുടുംബം പുറത്തുവിട്ടിരുന്നുള്ളൂ, ഒരു പെൺ കുഞ്ഞാണ് എന്ന് പ്രേക്ഷകരെ അറിയിച്ചിരുന്നു, എന്നാൽ അവൾക്ക് നൽകിയ പേര് എന്താണ്? അവളെ കാണാൻ എങ്ങനെയാണ് ? ഒന്നും താരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല .ഇപ്പോഴിതാ ആരാധകർ ആവശ്യപ്പെട്ടു പോലെ മകളുടെ പേര് വെളിപ്പെടുത്തി ദമ്പതികൾരംഗത്തെത്തിയിരിക്കുകയണ്

കുട്ടിയുടെ പേര് മാൾട്ടി മേരി ചോപ്ര ജോനാസ് എന്നാണ് .പ്രിയങ്കയും നിക്കും വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വിദേശ മാധ്യമങ്ങൾ പങ്കുവെച്ച റിപ്പോർട്ടിൽ  ജനന സർട്ടിഫിക്കറ്റിന്റെ ഭാഗത്തുനിന്നാണ് പേരിനെ കുറിച്ചുള്ള വിശദാംശങ്ങൾ കാണിച്ചത് , ദമ്പതികളുടെ കുഞ്ഞിന്റെ മുഴുവൻ പേര് നിക്കിന്റെയും പ്രിയങ്കയുടെയും കുടുംബപ്പേരുകൾ അടങ്ങുന്ന മാൾട്ടി മേരി ചോപ്ര ജോനാസ് എന്നാണ് സൂചിപ്പിച്ചിരിക്കുന്നത് എന്നും ,അവളുടെ ജനനത്തീയതിയും ജനന സമയവും “ജനുവരി 15 ന് രാത്രി 8 മണിക്ക് ശേഷം” എന്ന് സാൻ ഡിയാഗോയിൽ ആണെന്നും എന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നുണ്ട് .ഇതിന് ഔദ്യോഗിക സ്ഥിരീകരണം പ്രിയങ്കയും നിക്കും ആണ് വെളിപ്പെടുത്തേണ്ടത് ,പക്ഷേ മാധ്യമങ്ങൾ ഒക്കെ കുഞ്ഞിൻറെ പേര് ഇപ്പോൾ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്.

മാൾട്ടി എന്ന പേര് ഒരു ഇന്ത്യൻ വംശജൻ പേരാണെന്നും അതിൻറെ അർത്ഥം  സംസ്കൃതത്തിൽ ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് എന്നും മേരിയെ സംബന്ധിച്ചിടത്തോളം, ഫ്രഞ്ച് ഭാഷയിൽ യേശുവിന്റെ അമ്മയായ മേരി സൂചിപ്പിക്കുന്നതും ആണ് എന്നാണ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments