ബോളിവുഡിന്റെ പ്രിയപ്പെട്ട നടി പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ പോസ്റ്റാണ് ആരാധകരെ അമ്പരപ്പിച്ചിരുന്നത്. ചിത്രം കണ്ട് ഒറ്റനോട്ടത്തിൽ ആരാധകർ ചോദിച്ച ഒരേയൊരു ചോദ്യം‘പ്രിയങ്ക ചോപ്രയുടെ മുഖത്ത് എന്തു പറ്റി? എന്നായിരുന്നു’. മുഖത്ത് രക്തം കലർന്നു കൊണ്ട് ക്ഷീണിച്ച ലുക്ക് ആണ് താരം പങ്കുവച്ചത്. പുതിയ വെബ് സീരിസിന്റെ ലൊക്കേഷനിൽ നിന്നു ഷൂട്ടിങ്ങിനിടയിലെ ഒരു ചിത്രമാണ് ഇതെന്ന് താരം പിന്നീട് കുറിക്കുയും ചെയ്തു .എന്തായാലും ചിത്രം കണ്ട് പെട്ടെന്ന് തന്നെ ആരാധകർ സങ്കടത്തിലായിരുന്നു. ഇത്രയും നാൾ ഗ്ലാമറസായി വളരെ സുന്ദരിയായ ചിത്രങ്ങൾ പങ്കുവെച്ച പ്രിയങ്ക ക്ക് എന്തുപറ്റി എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം.
സിനിമാ തിരക്കുകൾക്കിടയിൽ താരം തന്നെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിൽ കൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത് ,ഈ മദേഴ്സ് ഡേക്ക് ആയിരുന്നു താരം മകളുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചത് ,ഹോസ്പിറ്റൽ നീണ്ട നാളായി അവൾ വിശ്രമത്തിലായിരുന്നു, ഇപ്പോൾതന്റെ കൈകളിൽ എത്തിച്ചേർന്നു എന്ന് പ്രിയങ്ക ആരാധകരോട് പറഞ്ഞിരുന്നു .നിരവധി പേരായിരുന്നു മകളെ കാണാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചത്.
‘Did u have a tough day at work as well?’ എന്ന കുറിപ്പ് ആയിരുന്നു ഏറ്റവും പുതിയ ചിത്രത്തിന് താഴെ നൽകിയത് . കൂടാതെ ഒരു ചിരിക്കുന്ന സ്മൈലി കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട് .
ആമസോൺ പ്രൈം വിഡിയോയ്‌ക്കായി റുസ്സോ സഹോദരന്മാർ നിർമ്മിക്കുന്ന സീരിയസായ വെബ് സീരീസായ സിറ്റാഡലിൽ ആണ് താരം ഇപ്പോൾ അഭിനയിക്കുന്നത് ,അഭിനയിക്കുന്നതിനിടയിലുള്ള ഒരു ചിത്രമാണ് പ്രിയങ്ക ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.