Saturday, April 27, 2024
HomeMalayalamFilm Newsസിനിമയുമായി സഹകരിക്കേണ്ടവർ വേണ്ടരീതിയിൽ സഹകരിച്ചില്ല, ഇതിനെയെല്ലാം മറികടന്ന് കിങ് ഫിഷ് വിജയം നേടുന്നതിൽ സന്തോഷം; നിർമാതാവ്...

സിനിമയുമായി സഹകരിക്കേണ്ടവർ വേണ്ടരീതിയിൽ സഹകരിച്ചില്ല, ഇതിനെയെല്ലാം മറികടന്ന് കിങ് ഫിഷ് വിജയം നേടുന്നതിൽ സന്തോഷം; നിർമാതാവ് പറയുന്നു

നടനും തിരക്കഥകൃത്തുമായ അനൂപ്‌ മേനോൻ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കിങ് ഫിഷ്. സംവിധായകൻ രഞ്ജിത്തും അനൂപ്‌ മേനോനും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 15-നാണു തിയേറ്ററിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കെ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ കഴിഞ്ഞതാണെങ്കിലും തിയേറ്ററിൽ എത്താൻ വൈകുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തെ തിയേറ്ററുകളിൽ എത്തിക്കാനെടുത്ത ബുദ്ധിമുട്ടുകളേക്കുറിച്ചും തിയേറ്ററിൽ ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിലെ സന്തോഷത്തേക്കുറിച്ചും സംസാരിക്കുകയാണ് സിനിമയുടെ നിർമാതാവ്. വലിയ സ്ട്രഗിൾ ആണ് സിനിമ തിയേറ്ററിൽ എത്തിക്കാൻ എടുത്തത്. പാൻഡെമിക് സിറ്റുവേഷൻ വന്നു. അതിന് ഇടയിൽ ചില നടന്മാർ പ്രമോഷന് സഹകരിക്കാത്ത അവസ്ഥ വന്നു.

ഇത്രയും സ്ട്രഗിൾ എടുത്ത് ബിഗ് സ്ക്രീനിൽ ഈ ഷോ കണ്ടപ്പോൾ സന്തോഷം കൊണ്ട് വല്ലാത്ത അവസ്‌ഥയിൽ ആയി എന്നാണ് നിർമാതാവ് അജിത് പറയുന്നത്. സിനിമ വലിയ സ്ക്രീനിൽ തന്നെ വരണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതിന് ശേഷം കൊവിഡ് വന്നു. ഈ പാൻഡമിക് സിറ്റുവേഷൻ ഓവർകം ചെയ്ത്, ഇത്രയും സ്ട്രഗിൾ എടുത്ത് ബിഗ് സ്ക്രീനിൽ ഈ ഷോ കണ്ടപ്പോൾ സന്തോഷം കൊണ്ട് വല്ലാത്ത അവസ്തയിൽ ആണ്. ഇത് ദൈവം തന്ന സമ്മാനമായി കരുതുന്നുവെന്നും നിർമാതാവ് പറയുന്നു.

ഒരു ഘട്ടത്തിൽ സിനിമയുമായി സഹകരിക്കേണ്ട ചില വ്യക്തികൾ വേണ്ടരീതിയിൽ സഹകരിക്കാത്ത സാഹചര്യം വന്നു. പക്ഷെ ചിത്രത്തിന്റെ റിസൾട്ട് അതിനെയെല്ലാം മറികടന്ന് വിജയിത്തിലേയ്ക്കെത്തിയതിൽ സന്തോഷമെന്നും നിർമാതാവ് പറയുന്നു. ഇപ്പോൾ ലഭിച്ച അഭിപ്രായം വരുംദിവസങ്ങളിൽ ലഭിച്ചാൽ വലിയ സക്സസിലേയ്ക്ക് പോകാനാകുമെന്ന് കരുതുന്നുവെന്നും നിർമാതാവ് പറയുന്നു.

ഞാൻ ഇൻഡസ്ട്രിയിൽ പുതിയ ആളാണ്. പുതിയ ഒരാൾ ഒരു സിനിമ നിർമ്മിക്കുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ എല്ലാം ഈ സിനിമക്ക് ഉണ്ടായിരുന്നു. അതിൽ നിന്ന് എല്ലാം. കരകയറാൻ മുന്നിലും പിന്നിലും നിന്ന് പിന്തുണ നൽകിയത് അനൂപ് മേനോൻ ആണ്. ഈ സിനിമ സംഭവിച്ചതിന് പ്രധാന കാരണവും അദ്ദേഹമാണ് എന്നും അംജിത്ത് പറഞ്ഞു.

അനൂപ്‌ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കിങ് ഫിഷ്. എന്നാൽ അനൂപ്‌ മേനോൻ സംവിധാനം ചെയ്ത് ആദ്യമായി തിയേറ്ററിൽ എത്തിയ ചിത്രം പദ്മ ആയിരുന്നു. അനൂപ് മേനോന്‍, രഞ്ജിത്ത്, ദുര്‍ഗ്ഗ കൃഷണ, നിരഞ്‌ന അനൂപ് തുടങ്ങിയവർ ആണ് കിങ് ഫിഷിലെ പ്രധാന കഥാപാത്രങ്ങൾ. പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി ചിത്രത്തിനായി കാമറ ചലിപ്പിച്ചു.എഡിറ്റര്‍-സിയാന്‍ ശ്രീകാന്ത്.ദീപക് വിജയന്റെ വരികള്‍ക്ക് രതീഷ് വേഗയാണ് സംഗീതം പകർന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments