Friday, September 22, 2023
HomeMalayalamFilm Newsപുഷ്പ 2! രാജവാഴ്ച ആരംഭിച്ചിരിക്കുന്നു!

പുഷ്പ 2! രാജവാഴ്ച ആരംഭിച്ചിരിക്കുന്നു!

ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍റെ ജന്മദിനത്തില്‍ പുഷ്പ 2 ന്‍റെ അണിയറപ്രവര്‍ത്തകര്‍ #HuntForPushpa സവിശേഷമായൊരു കോണ്‍സപ്റ്റ് വീഡിയോ പുറത്തു വിട്ടുകൊണ്ട് ‘പുഷ്പ 2: ദ റൂള്‍’ അനൗണ്‍സ്മെന്‍റ് നടത്തിയിരിക്കുകയാണ്.

2021ലാണ് പുഷ്പയുടെ ഒന്നാം ഭാഗം ഭാഷാ-ദേശപരമായ അതിര്‍വരമ്പുകളെല്ലാം ഭേദിച്ചുകൊണ്ട് പാന്‍-ഇന്ത്യന്‍ സിനിമാസമവാക്യങ്ങളെ തിരുത്തിയെഴുതിയത്; സാധാരണക്കാരനായൊരു കഥാപാത്രത്തിനെ ഈ ചിത്രം ഒരു ‘യൂണിവേഴ്സല്‍ ഹീറോ’ ആക്കിമാറ്റി. ഇപ്പോഴിതാ ‘പുഷ്പ 2: ദ റൂള്‍’ ആഗോള ഇന്ത്യന്‍ സിനിമാ സമവാക്യങ്ങളെ തിരുത്തുവാന്‍ ഒരുങ്ങുകയാണ്. അല്‍പദിവസങ്ങള്‍ മുന്‍പ് #WhereIsPushpa? അഥവാ ‘പുഷ്പ എവിടെ?’ എന്ന ടൈറ്റിലോടുകൂടിയുള്ള വീഡിയോ പുറത്തിറങ്ങിയതോടെ പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ എന്തായിരിക്കുമെന്ന ഇന്ത്യയൊട്ടാകെയുള്ള ആരാധകരുടെയും സിനിമാപ്രേമികളുടെയും ആകാംക്ഷ വാനോളം ഉയര്‍ന്നിരുന്നു. ഈയവസരത്തില്‍ പുഷ്പ 2വിന്‍റെ അനൗണ്‍സ്മെന്‍റ് വീഡിയോയുടെ റിലീസോടെ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലാണ് എത്തിയിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും പുഷ്പയുടെ റൂള്‍, അഥവാ രാജവാഴ്ചയുടെ ആരംഭം.

പുഷ്പയുടെ കഥ മുന്നോട്ടുപോവുന്ന രീതിയും, അതോടൊപ്പം പുഷ്പ എന്ന കഥാപാത്രത്തിന്‍റെ വളര്‍ച്ചയും ആശ്ചര്യത്തോടെയേ കാണാനാകൂ. പുഷ്പയെ ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്ന സവിശേഷരീതിയും, ലോകമെമ്പാടും അലയടിച്ച ഹിറ്റ്‌ ഗാനങ്ങളും, സുകുമാര്‍ എന്ന സംവിധായകന്‍ ഒരുക്കിയ രംഗങ്ങളുടെ ചടുലതയും ദൃശ്യമികവും ലോകമെമ്പാടുമുള്ള തീയറ്റര്‍ സ്ക്രീനുകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് തീയറ്ററുകള്‍ പൂരപ്പറമ്പാക്കിയിരുന്നു. ശേഷം പുഷ്പ വെറുമൊരു സിനിമ എന്നതിലുപരി ജനലക്ഷങ്ങള്‍ ഏറ്റുപറഞ്ഞ ഹിറ്റ്‌ ഡയലോഗുകളിലൂടെയും മറ്റും ഒരു ‘പോപ്പ്-കള്‍ച്ചര്‍’ തന്നെ ആയി മാറിയിരുന്നു. ക്രിക്കറ്റുകളിക്കാര്‍ മുതല്‍ കലാസാംസ്കാരികരംഗങ്ങളിലെ പ്രമുഖരും, രാഷ്ട്രീയക്കാരും വരെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും മറ്റും പുഷ്പയിലെ റെഫറന്‍സുകള്‍ ഉപയോഗിക്കുന്ന സാഹചര്യം സര്‍വസാധാരണമായിരുന്നു.

ഈ വീഡിയോയുടെ റിലീസോടെ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പുഷ്പയുടെ രണ്ടാം ഭാഗം ഒന്നാം ഭാഗത്തെക്കാള്‍ എന്തുകൊണ്ടും ഉയര്‍ന്നുനില്‍ക്കുന്ന ഒരു കലാസൃഷ്ടി ആയിരിക്കുമെന്ന് ഉറപ്പുനല്‍കുന്നുണ്ട്. പുഷ്പ 2 പാന്‍-ഇന്ത്യ തലത്തില്‍ മാത്രമല്ല, മറിച്ച് ആഗോളതലത്തില്‍ത്തന്നെ ചലനം സൃഷ്ടിക്കും എന്ന കാര്യം ഈ വീഡിയോ ഉറപ്പുതരുന്നുണ്ട്.

സുകുമാറാണ് ‘പുഷ്പ 2: ദ റൂള്‍’സംവിധാനം ചെയ്യുന്നത്. അല്ലു അര്‍ജുന്‍, രഷ്മികാ മന്ദാന, ഫഹദ് ഫാസില്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. പി.ആര്‍.ഒ – ആതിര ദില്‍ജിത്ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments