Sunday, September 24, 2023
HomeMalayalamFilm News'പുഷ്പ എവിടെ?' ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍റെയും സുകുമാറിന്‍റെയും 'പുഷ്പ: ദ റൂള്‍' ഗ്ലിംപ്സ് കൗതുകമുണര്‍ത്തുന്നു

‘പുഷ്പ എവിടെ?’ ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍റെയും സുകുമാറിന്‍റെയും ‘പുഷ്പ: ദ റൂള്‍’ ഗ്ലിംപ്സ് കൗതുകമുണര്‍ത്തുന്നു

ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജ്ജുന്‍റെ വരാനിരിക്കുന്ന ചിത്രമായ പുഷ്പ 2 തെലുങ്ക് സിനിമാലോകത്തെ ഏറ്റവുമധികം ആവേശമുണര്‍ത്തുന്ന രണ്ടാംഭാഗങ്ങളില്‍ ഒന്നാണ്. ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകര്‍ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്. ‘പുഷ്പ: ദ റൈസ്’ എന്ന ഒന്നാം ഭാഗത്തിന്‍റെ വന്‍വിജയംതന്നെയാണ് ഇതിനുകാരണം.

അല്ലു അര്‍ജ്ജുന്‍റെ പാത്രസൃഷ്ടിയും, ഡയലോഗുകളും, സുകുമാറിന്‍റെ സംവിധാനശൈലിയും ഇന്ത്യയിലെ മാത്രമല്ല, മറിച്ച് ലോകമെമ്പാടുമുള്ള പല ക്രിക്കറ്റര്‍മാരെയും താരങ്ങളെയുമടക്കം നിരവധി പ്രേക്ഷകരെ ഏറെ രസിപ്പിച്ചിരുന്നു. ഇപ്പോഴിതാ പുഷ്പയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം നടക്കുന്നതിനിടെ സുകുമാറും പുഷ്പ 2 ടീമും ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിവസം ഒരു സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ്.


ആരാധകരെയും സിനിമാപ്രേമികളെയും ആവേശം കൊള്ളിക്കാനായി പുഷ്പയുടെ അണിയറപ്രവര്‍ത്തകര്‍ പുഷ്പ 2വിന്‍റെ ഒരു ഗ്ലിംപ്സ്, അഥവാ ചെറിയൊരു വീഡിയോ ശകലമാണ് പുറത്തുവിട്ടിരിക്കുന്നത്. “വെടിയേറ്റ മുറിവുകളോടെ പുഷ്പ തിരുപ്പതി ജയിലില്‍നിന്ന് പുറത്തുചാടി” എന്ന ന്യൂസ് ഹെഡ് ലൈനോടെയാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്നു വരുന്ന “പുഷ്പ എവിടെ?” എന്ന ചോദ്യം പ്രേക്ഷകമനസ്സുകളില്‍ കൂടുതല്‍ ആകാംക്ഷ ഉണര്‍ത്തുന്നുണ്ട്.

പ്രേക്ഷകരുടെ ജിജ്ഞാസ ഉണര്‍ത്തുന്ന ഈ വീഡിയോ ശകലം ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍റെ പിറന്നാള്‍ വേളയില്‍ ഏപ്രില്‍ 7ന് 04:05 PM ന് പുറത്തിറങ്ങാന്‍ പോകുന്ന പുഷ്പ 2വിന്‍റെ കണ്‍സപ്റ്റ് ടീസറിനുള്ള പ്രതീക്ഷകള്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ളതാണ്. പുഷ്പ 2 ടീം തങ്ങള്‍ക്കായി എന്തോ മാസ് ഐറ്റം തന്നെയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഫാന്‍സിന്‍റെ പ്രതീക്ഷ.

രശ്മികയാണ് പുഷ്പ 2വിലെ നായികാവേഷം അവതരിപ്പിക്കുന്നത്. ഫഹദ് ഫാസില്‍, അനസൂയ, സുനില്‍, തുടങ്ങി മറ്റു നടീനടന്മാരും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുഷ്പ 2 നിര്‍മ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. സംഗീതം ഡി.എസ്.പി, പി.ആര്‍.ഒ-ആതിരാ ദില്‍ജിത്ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments